Latest News
Loading...

വിജയ യാത്രക്ക് പാലായില്‍ വരവേല്‍പ്പ്

പാലാ. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രക്ക് പാലായില്‍  വരവേല്‍പ്പ്. ഉച്ചക്ക് ഒരു മണിയോടെ പാലായിലെത്തിയ നായകനെ വരവേല്‍ക്കാന്‍ തിളയ്ക്കുന്ന വെയിലിലും  ആയിരങ്ങളാണ് അണിനിരന്നത്. സ്വീകരണത്തിന് മുന്നോടിയായി നൂറിലധികം യുവതികളുള്‍പ്പെടെ ആയിരത്തോളം ഇരുചക്ര വാഹനങ്ങള്‍ പങ്കെടുത്ത വാഹന റാലി നഗരം ചുറ്റി വിജയ കാഹളം മുഴക്കി. 

കടുത്തുരുത്തിയില്‍ നിന്ന് മുത്തോലി ഇന്‍ഡിയാര്‍ ജംഗ്ഷനില്‍ എത്തിയ യാത്രയെ ഇരിചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കുരിശുപള്ളി ജംഗ്ഷനില്‍ എത്തിയപ്പോള്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ആരതിയുഴിഞ്ഞു സ്വീയകരിച്ചു പിന്നീട് പുഷ്പവൃഷ്ടിയും താലപ്പൊലിയും വാദ്യങ്ങളുമായി ളാലം ജങ്ഷനിലെ സ്വീകരണ വേദിയിലേക്കാനയിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ്മാര്‍ മറ്റു നേതാക്കള്‍ എന്നിവര്‍ സ്വീകരണം നല്‍കി. 

ജയിച്ചവനെ പുറത്തു വിട്ട് തോല്‍പിച്ചവനെ മുന്നണിയിലാക്കിയതാണ് പാലായില്‍ എല്‍ ഡി എഫിന്റെ നവോദ്ധാനം കെ സുരേന്ദ്രന്‍. നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിരിക്കാനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. പിന്നീട് ജനങ്ങളുടെ പ്രതിഷേധം ഭയന്ന് പദ്ധതികള്‍ പേര് മാറ്റി നടപ്പിലാക്കി തന്റേതാണെന്നു വരുത്തി തീര്‍ക്കാനാണ് ശ്രമം. ഇത് കേരള ജനതാ തിരിച്ചറഞ്ഞു കഴിഞ്ഞു. കള്ള പ്രചാരണമൊന്നും ഇനി വിലപ്പോവില്ല. ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.എല്‍ ഡി എഫില്‍ നിന്ന് ജയിച്ചയാള്‍ യു ഡി എഫിലും. തോറ്റയാള്‍ എല്‍ ഡി എഫിലും മാത്സരിക്കുന്ന വിചിത്ര മാത്സരമാണ് അടുത്ത തെരഞ്ഞെടുപ്പില്‍ പാലാ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ പാലായില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.വോട്ടര്‍ മാരെ വെല്ലു വിളിച്ചുകൊണ്ടു യാതൊരു തത്വ ദീക്ഷയുമില്ലാതെ സ്വന്തം കാര്യത്തിനായി കാലുമാറ്റത്തിന് മുന്നിട്ടിറങ്ങുന്നവരെ ജനങ്ങള്‍ തിരസ്‌കരിക്കുക തന്നെ ചെയ്യും.ഭരണത്തോടൊപ്പം സമരം ചെയ്യുന്നതിന് യാതൊരു മടിയുമില്ലാത്ത പ്രസ്ഥാനമാണ് സി പി എം. ആളുകളെ പറഞ്ഞു പറ്റിക്കാന്‍ ഇതു പോലെ പ്രഗഭ്യയമുള്ള മറ്റൊരു പാര്‍ട്ടി വേറെ കാണില്ല. 

കൊള്ളക്കാരുടെ സംഘടന യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ ഏറ്റവും യോഗ്യരായ പ്രസ്ഥാനം സി പി എം മാത്രമാണ് അവര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയെ മടിയിലിരുത്തി താലോലിച്ചു ഭീകര സംഘടനകളുടെ പോലും വോട്ട് തേടുന്ന കോണ്‍ഗ്രസിനു ദേശീയത നഷ്ടപ്പെട്ടു കഴിഞ്ഞു. രാജ്യത്തിന്റെ സമുന്നതിക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ജന ക്ഷേമ പദ്ധതികളെ എല്ലാം ജനങ്ങളിലെത്തുന്നത് തടസ്സപ്പെടുത്തുകയും പിന്നീട് പേര് മാറ്റി തന്റെതാക്കി ചിത്രീകരിക്കുകയുമാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പാലാ മണ്ഡലം പ്രസിഡന്റ് ജി രഞ്ജിത് മീനഭവന്‍ അധ്യക്ഷന്‍ ആയ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് അമുഖ പ്രസംഗം നടത്തി അഡ്വ നാരായണന്‍ നമ്പൂതിരി, എന്‍ പി ശങ്കരന്‍കുട്ടി, സന്ദീപ് വചസ്പതി, കെ ഗണേഷ്, വി വി രാജന്‍, പ്രൊഫ ബി വിജയകുമാര്‍, അഡ്വ പി ജെ തോമസ്, എസ് ജയസൂര്യന്‍, എന്‍ കെ ശശികുമാര്‍, കെ വി നാരായണന്‍, വി സി അജികുമാര്‍, പ്രഭുല്‍കൃഷ്ണന്‍ സോമശേഖരന്‍ തച്ചേട്ട്, അഡ്വ കെ പി സനല്‍കുമാര്‍, സരിഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ആന ഉടമ സംഘം പ്രസിഡന്റ് അഡ്വ രാജേഷ് പല്ലാട്ടു നെറ്റിപ്പട്ടം ഉപഹാരം നല്‍കി കെ സുരേന്ദ്രനെ സ്വീകരിച്ചു. പുതിയതായി അംഗത്വമെടുത്ത പാലാ ബാറിലെ അഭിഭാഷകരായ അഡ്വ ഡോണ്‍ ജോസ്, അഡ്വ ടിനു, പൂഞ്ഞാര്‍ മാത്യു എന്നിവരെ സ്വീകരിച്ചു

Post a Comment

0 Comments