Latest News
Loading...

റബ്ബർ കർഷകർക്ക്‌ താങ്ങായ സർക്കാർ: വൈക്കം വിശ്വൻ

പാലാ. റബ്ബർ കർഷകർക്ക്‌ താങ്ങും തണലുമാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ പറഞ്ഞു. റബ്ബർ മേഖലയെ കേന്ദ്ര സർക്കാർ തകർത്തു കളഞ്ഞപ്പോൾ സംസ്ഥാന സർക്കാർ താങ്ങുവില പ്രഖ്യാപിച്ചു. ബോർഡിന്റെ ഓഫീസുകൾ പോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ്‌ റബ്ബർ പാർക്ക്‌ എന്ന ബൃഹദ്‌ പദ്ധതി എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ചത്‌.

 വെള്ളൂരിൽ എച്ച്‌എൻഎലിന്റെ ഭൂമിയിൽ റബ്ബർ പാർക്ക്‌ സ്ഥാപിക്കാനുള്ള നടപടികൾക്ക്‌ വളരെ വേഗം സർക്കാർ തുടക്കം കുറിച്ചു.‌ പാലാ മണ്ഡലം എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



  ചരിത്രത്തിൽ പിണറായി സർക്കാരിനെ പോലെ ഇത്രയധികം ക്ഷേമപ്രവർത്തനങ്ങൾ ചെയ്‌ത സർക്കാർ വേറെ ഉണ്ടായിട്ടില്ല. ലക്ഷങ്ങൾക്ക്‌ സ്വന്തമായി വീട്‌ കൊടുത്ത ലൈഫ്‌ പദ്ധതിയെ പോലും ഇല്ലാതാക്കുമെന്ന്‌ പറഞ്ഞവരാണ്‌ യുഡിഎഫ്‌. അവർക്കൊപ്പം പോയവർക്ക്‌ പാലാ മറുപടി നൽകും.

 ചെന്നെത്തിയ നാട്ടിലെല്ലാം മണ്ണിൽ പൊന്നു വിളയിച്ചവരാണ്‌ പാലാക്കാർ. അവർ കർഷക മനസറിയുന്ന ഇടതുപക്ഷത്തിനൊപ്പം തന്നെ നിൽക്കുമെന്നും വൈക്കം വിശ്വൻ പറഞ്ഞു.

Post a Comment

0 Comments