Latest News
Loading...

പാലാ നഗരസഭയിൽ വികസന സൗഹൃദ സദസ്സുകൾ പൂർത്തിയാക്കി യുഡിഎഫ്

  പാലാ നഗരസഭയിലെ മാണി സി കാപ്പൻ എംഎൽഎയുടെ വികസന സൗഹൃദ സദസ്സുകൾ പൂർത്തിയാക്കി യുഡിഎഫ്. വോട്ടർമാരിൽ നിന്ന് നേരിട്ട് വികസന നിർദ്ദേശങ്ങൾ സ്വീകരിക്കാനാണ് സൗഹൃദ സദസ്സുകൾ സംഘടിപ്പിച്ചത്. ചെത്തിമറ്റം, പന്ത്രണ്ടാം മൈൽ, കിഴതടിയൂർ, പാലാ ടൗൺ, കൊട്ടാരമറ്റം എന്നിങ്ങനെ നഗരസഭയെ അഞ്ചു മേഖലകളായി തിരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 

ജനപങ്കാളിത്തംം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് ലഭിച്ച ആവേശകരമായ പ്രതികരണം എംഎൽഎയോടും, യു ഡി എഫിനോടുമുള്ള ജനങ്ങളുടെ താൽപര്യമാണ് വ്യക്തമാക്കുന്നതെന്ന് നേതാക്കൾ പ്രതികരിച്ചു.

വിവിധ മേഖലകളിൽ നടന്ന സഹൃദ സദസുകളിൽ പ്രൊഫ.സതീശ് ചൊള്ളാനി, റോയി മാത്യു, തോമസ് കല്ലാടൻ, ബിജു പുന്നത്താനം, കുര്യാക്കോസ് പടവൻ, ബിജോയി എബ്രാഹം, സി.ടി രാജൻ, ജോർജ് പുളിങ്കാട്, , ജോസ് മോൻ മുണ്ടയ്ക്കൻ, ഷോജി ഗോപി , എ.എസ്സ് തോമസ്, ജോൺസി നോബിൾ, R‌.മനോജ്, പ്രിൻസ് വി.സി, ബാബു മുകാല ,രാഹുൽ പി.എൻ.ആർ, മൈക്കിൾ കാവുകാട്ട് തോമസുകുട്ടി നെച്ചിക്കാട്ട്, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ ,സന്തോഷ് മണർകാട്ട് ,തോമസ് ആർ വി ജോസ്, മാത്യു കണ്ടത്തിപ്പറമ്പിൽ, വക്കച്ചൻ 
മേനാം പറമ്പിൽ, ജിമ്മി ജോസഫ് ,ജോസ് ഇടേട്ട്, ആനി ബിജോയി, മായ രാഹുൽ, സിജി ടോണി, ലിസിക്കുട്ടി മാത്യു ,ലിജി ബിജു ,തുടങ്ങിയവർ പ്രസംഗിച്ചു


Post a Comment

0 Comments