ഭരണങ്ങാനത്ത് മരം ഒടിഞ്ഞു വീണു വൻ ഗതാഗതക്കുരുക്ക്

ഭരണങ്ങാനം വട്ടോളി കടവിന് സമീപം മരം ഒടിഞ്ഞു വീണു വാഹന ഗതാഗതം തടസ്സപ്പെട്ടു. ബിവറേജ് ഔട്ട്ലെറ്റ് സമീപമുള്ള വളവിലാണ് മരം റോഡിനു കുറുകെ ഒടിഞ്ഞുവീണത്. 

ഒടിഞ്ഞുവീണ മരം മരം ഇലവൻ കെവി ലൈനിൽ തട്ടി നിൽക്കുകയാണ്. കെഎസ്ഇബി ജീവനക്കാരുടെ നേതൃത്വത്തിൽ മരം മുറിച്ചു നീക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതേ തുടർന്ന് ഇരു വർഷത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങളുടെ നീണ്ട നിരയാണ് ഇരുവശത്തേക്കും ഉള്ളത്.