ടോമി കല്ലാനി ഈരാറ്റുപേട്ടയില്‍ റോഡ്‌ഷോ നടത്തി


പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഈരാറ്റുപേട്ടയില്‍ റോഡ് ഷോ നടത്തി .ഈരാറ്റുപേട്ട നഗരസഭയുടെ വിവിധയിടങ്ങളിലൂടെ കടന്ന് പോയ റോഡ് ഷോയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.

ഈരാറ്റുപേട്ടയിലെത്തിയ ടോമി കല്ലാനിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പാണ് നല്‍കിയത് കടുവാ മു ഴിയില്‍ നിന്ന് ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയുമെല്ലാം അകമ്പടിയോയിരുന്നു സ്വീകരണവും തുടര്‍ന് റോഡ് ഷോയും. നഗരസഭയുടെ പ്രധാനയിടങ്ങളിലെല്ലാം റോഡ് ഷോ കടന്ന് പോയി. ആന്റോ ആന്റണിയ്ും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസിസ് ബഡായില്‍ തുടങ്ങിയവര്‍ക്കൊപ്പം തുറന്ന വാഹനത്തിലാണ് ടോമി കല്ലാനി റോഡ് ഷോയില്‍ പങ്കെടുത്തത്. 

തെക്കേക്കരയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്തു. അഡ്വ.മുഹമ്മദ് ഇല്യാസ്, പി.എച്ച്‌നൗഷാദ്, എംപി സലിം, തോമസ് കുട്ടി, റസിം മുതുകാട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.