Latest News
Loading...

അങ്കത്തട്ടിൽ സ്ഥാനാർത്ഥികൾ: അഡ്വ ടോമി കല്ലാനി

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്‍റെ ഭാഗമായിരുന്ന കടനാട് പഞ്ചായത്തിലെ പിഴകില്‍ കര്‍ഷക കുടുംബമായ കല്ലാനിക്കവയലില്‍ വീട്ടില്‍ ജനനം. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശയാത്രാവിവരണഗ്രന്ഥമായ വര്‍ത്തമാനപ്പുസ്തകത്തിന്‍റെ രചയിതാവും കേരളത്തിലെ ക്രൈസ്തവസഭയുടെ പ്രഥമ അഡ്മിനിസ്ട്രേറ്ററും ക്രൈസ്തവ സഭയുടെ ആദ്യത്തെ ദേശിയവാദിയുമായിരുന്ന പാറേമ്മാക്കല്‍ തോമാ കത്തനാര്‍ (ഗോവര്‍ണദോര്‍)-ന്‍റെ പിന്‍മുറക്കാരനായി അദ്ദേഹത്തിന്‍റെ ജന്മഗ്രഹത്തിലാണ് അഡ്വക്കേറ്റ് ടോമി കല്ലാനിയുടെ ജനനം. മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ രക്ഷകനായിരുന്ന തലശ്ശേരി മെത്രാനായിരുന്ന ഡോ. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയുടെ സഹോദരപൗത്രനാണ് അഡ്വക്കേറ്റ് ടോമി കല്ലാനി. പിതാവ് പരേതനായ കെ.എസ് ജോസഫ്, മാതാവ് കടനാട് തച്ചാംപുറം കുടുംബാംഗമായ അച്ചാമ്മ ജോസഫ്, ഭാര്യ മുണ്ടക്കയം പുളിക്കല്‍ കുടുംബാംഗമായ ജെയ്നി ടോമി, മക്കള്‍ വിദ്യാര്‍ത്ഥികളായ മുന്നു ടോമി കല്ലാനി, ജോഹാന്‍ ടോമി കല്ലാനി.

          പാലാ സെന്‍റ് തോമസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദവും ,എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം മുംബൈ സര്‍വ്വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടി. 30 വര്‍ഷമായി അഭിഭാഷകനും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച നോട്ടറി പബ്ലിക് ആയും പ്രവര്‍ത്തിച്ചുവരുന്നതുമാണ്. നിലവില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി , ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്‍റെ രൂപീകരണകാലം മുതലുള്ള ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ കോട്ടയം ജില്ലയിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് വര്‍ഷങ്ങളായി സജീവസാന്നിധ്യം. വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ സ്മരണക്കായി രൂപീകരിച്ച വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറും കോട്ടയം കേന്ദ്രമായ ആര്‍ട്ട് ഫൗണ്ടേഷന്‍റെ രക്ഷാധികാരികളില്‍ ഒരാളുമാണ്. കൂടാതെ കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡന്‍റ്, കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍, കെ.പിസിസി മെമ്പര്‍, കെ.പി.സി.സി ഇലക്ഷന്‍ ക്യാംപെയിന്‍ കമ്മറ്റി മെമ്പര്‍, കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ലീഗല്‍ സെല്ലിന്‍റെ കണ്‍വീനര്‍, ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍, ഓള്‍ ഇന്ത്യ റബര്‍ ബോര്‍ഡ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍റെ ദേശീയ പ്രസിഡന്‍റ് (), യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി യൂണിയന്‍റെ കെ.എസ്.യു പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി, പാലാ സെന്‍റ് തോമസ് കോളേജില്‍ നിന്നുമുള്ള യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കെ.എസ്.യുവിന്‍റെ കോട്ടയം ജില്ലാ കമ്മറ്റിയുടെ പ്രസിഡന്‍റ് , ജനറല്‍ സെക്രട്ടറി, മീനച്ചില്‍ താലൂക്ക് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി, സെന്‍റ് ജോര്‍ജ്ജ് കോളേജ് അരുവിത്തറ യൂണിറ്റ് പ്രസിഡന്‍റ്, സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ കടനാട് യൂണിറ്റ് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

      പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന കടനാട് സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ നിന്നും കെ.എസ്.യു പ്രവര്‍ത്തകനായി തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അഡ്വക്കേറ്റ് ടോമികല്ലാനി ആദ്യമായി ജനവിധി തേടുന്നതും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ആണെന്നുള്ളത് വളരെ ശ്രദ്ധേയമാണ്.

Post a Comment

0 Comments