Latest News
Loading...

പി സി ജോർജിനായി ഒരു അടിപൊളി തിരഞ്ഞെടുപ്പ് ഗാനം

പി സി ജോർജിനായി ഒരു അടിപൊളി തിരഞ്ഞെടുപ്പ് ഗാനം . ഇതായിരുന്നു  പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ വാഗ്ദാനം . ഒരു സ്വകാര്യ ചാനലിൽ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന  ചാറ്റ് ഷോയിൽ പി സി ജോർജ് അതിഥിയായി പങ്കെടുത്തപ്പോളായിരുന്നു ഇങ്ങനെ ഒരു ഓഫർ അദ്ദേഹം മുന്നോട് വെച്ചത് . 

പാട്ടു പാടിയത് എം ജി ശ്രീകുമാർ . 
പാട്ടു പി സി ജോർജിനെക്കുറിച്ചും . അപ്പോൾ സംഭവം ചില്ലറയല്ല . അത് കൊണ്ട് തന്നെ അത് പുറത്തു വിടുന്നതും  പി സി സ്റ്റൈലിൽ ആയിരിക്കണം . 



ഇന്നലെ മുണ്ടക്കയത് വെച്ച് നടന്ന പൊതുയോഗത്തിൽ നാടകീയമായി പി സി ജോർജ് തന്നെ ഈ ഗാനം റിലീസ് ചെയ്തു .  അതും ആയിരകണക്കിന് ജനങ്ങൾ ആർത്തുല്ലസിച്ചു നിൽക്കുമ്പോൾ . പിന്നെ മുണ്ടക്കയം ഒരു പൂര പറമ്പായി മാറുന്ന കാഴ്ചയാണ് കണ്ടത് . 

പൂഞ്ഞാറിന്റെ പോരാളി എന്ന് തുടങ്ങുന്ന മാസ്സ് ഗാനം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ് .

Post a Comment

0 Comments