ഓശാന നാളിലെ ഭീകരാക്രമണം : എസ്.എം.വൈ.എം. പ്രതിഷേധിച്ചു

ഇന്തോനേഷ്യയിലെ മക്കസാറിൽ ഓശാന തിരുനാളിൽ ഐ.എസ്.ഭീകരർ കത്തോലിക്കാ ദേവാലയത്തിൽ നടത്തിയ ചാവേർ ആക്രമണത്തിൽ എസ്.എം.വൈ.എം.പ്രതിഷേധിച്ചു. SMYM പാലാ ഫൊറോനയുടെയും, കുടക്കച്ചിറ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധത്തിന് യൂണിറ്റ് ഡയറക്ടർ റവ.ഫാ.മാത്യു കാലായിൽ, ബ്രദർ അജിൻ എന്നിവർ നേതൃത്വം നൽകി. SMYM രൂപതാ പ്രസിഡന്റ് സാം സണ്ണി പ്രതിഷേധം രേഖപ്പെടുത്തി.യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ മസാക്കറിൽ ദുരിതമനുഭവിക്കുന്നവരെ സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.