Latest News
Loading...

ഇത്തവണയും ജോർജ്ജിന് തൊപ്പി. കാപ്പന് ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകൻ

പൂഞ്ഞാറില്‍ മല്‍സരിക്കുന്ന ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജിന് തൊപ്പിയും പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനും ചിഹ്നമായി അനുവദിച്ചു. 
തെരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാരത്ഥികള്ക്കുള്ള ചിഹ്നങ്ങള്‍ പ്രഖ്യാപിച്ചത്. 

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി സി ജോർജ്ജിന് ലഭിച്ചത് തൊപ്പി ചിഹ്നം ആയിരുന്നു. അന്ന് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പി സി ജോർജ്ജ് തൊപ്പി തൻ്റെ ഐശ്വര്യ ചിഹ്നമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രാവിശ്യവും മത്സരിക്കുന്ന പി സി ജോർജ്ജിന് തൻ്റെ ഐശ്വര്യ ചിഹ്നമായ തൊപ്പി തന്നെയാണ് ലഭിച്ചിരിക്കുന്നത്.

Post a Comment

0 Comments