Latest News
Loading...

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിൻെറ പ്രചരണം നാലാം ഘട്ടത്തിലേക്ക്

ഈരാറ്റുപേട്ട : ഇടതുപക്ഷ ജനാധിപത്യ മുനണി സ്ഥാനാർഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിൻെറ പ്രചരണം നാലാം ഘട്ടത്തിലേക്ക് കടന്നു.മണ്ഡല, പഞ്ചായത്ത്‌,ബൂത്ത് തല കൺവെൻഷനുകളും പൂർത്തീകരിച്ച് ഇലക്ഷൻ കമ്മിറ്റിക്കളുടെ നേതൃത്വത്തിൽ എൽ ഡി എഫ് സ്‌ക്വാഡ് രൂപീകരിച്ചുകൊണ്ട് സ്ഥാനാർഥി അഭ്യർദനയുമായി വീട് കയറി പ്രചരണം ആരംഭിച്ചു.

അടുത്ത ഘട്ടമായി ബൂത്തുകളിൽ കുടുംബയോഗങ്ങളും,തൊഴിലാളി,യുവജന,വിദ്യാർത്ഥി കൂട്ടായ്മകളും സംഘടിപ്പിക്കും. മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുനണി അഭിമാനകരമായ വിജയം നേടുമെന്നും എൽ ഡി എഫ് കൺവീനർ കെ രാജേഷ്, ഇലക്ഷൻ കമിറ്റി പ്രസിഡന്റ്‌ ജോയ് ജോർജ്, സെക്രട്ടറി അഡ്വ.സാജൻ കുന്നത്ത്,കൺവീനർ കെ റ്റി പ്രമോദ് എന്നിവർ അറിയിച്ചു.

Post a Comment

0 Comments