വീടുകളും, വ്യാപാര സ്ഥാപനങ്ങളും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും, കൊടുംകാറ്റിലും തകർന്ന വീടുകളും, വ്യാപാര സ്ഥാപനങ്ങളും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു.  
ഈരാറ്റുപേട്ട മുനിസിപ്പലിറ്റിക്ക് കീഴിലുള്ള കാരയ്ക്കാട്, തേവരുപാറ, പത്തായപ്പടി മേഖലകളിൽ അമ്പതോളം വീടുകളാണ് പൂർണമായോ, ഭാഗികമായോ തകർന്നത്.

 മേഖലകളിൽ സന്ദർശനം നടത്തിയ ഇദ്ദേഹം ഉടൻ തന്നെ ജില്ലാ കളക്ടറെ അടക്കം ബന്ധപ്പെടുകയും, എത്രയും വേഗം ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അടിയന്തിരമായി ഒരു റെവന്യു ടീം രൂപീകരിക്കുകയും, നഷ്ടം തിട്ടപ്പെടുത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ ഉറപ്പു നൽകി.

 ദുരന്ത നിവാരണ അതോരിറ്റിക്ക് പുറമെ മറ്റ്‌ ബദൽ മാർഗങ്ങൾ ഉപയോഗപ്പെടുത്തിയും ഇവർക്ക് എത്രയും വേഗം പുതിയ വീടുകൾ നിർമ്മിക്കുന്നതിനും, അറ്റകുറ്റ പണികൾ നടത്തുന്നതിനുമുള്ള സഹായം ലഭ്യമാക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉറപ്പു നൽകി.