പി സി ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം

പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി സി ജോര്‍ജിന്റെ പ്രചാരണത്തിനിടെ സംഘര്‍ഷം. എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനപക്ഷം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോട്ടയം പാറത്തോട്ടില്‍ ഇരു വിഭാഗങ്ങളുടെ പ്രചാരണ വാഹനങ്ങള്‍ ഒരു സ്ഥലത്ത് എത്തിയതിന് പിന്നാലെയാണ് വാക്കേറ്റമുണ്ടായത്.

ഇതോടെ പി സി ജോര്‍ജിന് പ്രസംഗം നിര്‍ത്തേണ്ടി വന്നു. തന്റെ പ്രചാരണം ഇടത് മുന്നണി പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയെന്ന് പി സി ജോര്‍ജ് ആരോപിച്ചു. പിന്നീട് പ്രചാരണവുമായി പി സി ജോര്‍ജ് മുന്നോട്ട് പോയി. 

എതിര്‍സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ പിസി ജോര്‍ജ്ജ് നടത്തുന്ന പ്രസ്താവനകളാണ് പ്രവര്‍ത്തകരെ ചൊടിപ്പിക്കുന്നത്. പലിശയ്ക്ക് പണം കടംകൊടുക്കുന്നയാളെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നും വരത്തന്‍മാരാണ് മറ്റ് മുന്നണികളുട സ്ഥാനാര്‍ത്ഥികലെന്നും പിസി ജോര്‍ജ്ജ് തന്റെ പ്രചാരണയോഗങ്ങളില്‍ പ്രസംഗിച്ച് വരികയാണ്. 

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിലും സമാനമായ രീതിയില്‍ പി സി ജോര്‍ജിന്റെ പ്രചാരണം സ്തംഭിച്ചിരുന്നു.