ഈരാറിന്റെ ഭൂമിയിൽ ആവേശ തിരയിളക്കി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

ഈരാറ്റുപേട്ട : ഈരാറിന്റെ സംഗമ ഭൂമിയായ ഈരാറ്റുപേട്ടയിൽ ആവേശത്തിന്റെ തിരയിളക്കി എൽ ഡി എഫ് സ്ഥാനാർഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ റോഡ് ഷോ.എൽ ഡി എഫ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്ത്തിൽ നടത്തിയ റോഡ് ഷോ കാടുവാ മൂഴിയിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി സെൻട്രൽ ജങ്ക്ഷനിൽ അവസാനിച്ചു.

 നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലായിരുന്നു സ്ഥാനാർഥി റോഡ് ഷോയിൽ പങ്കെടുത്തത് . സ്ഥാനാർഥിയെ കാണുവാൻ റോഡിന്റെ ഇരു വശങ്ങളിലായി പ്രായഭേദമന്യേ നൂറുകണക്കിന് ജനങ്ങളാണ് തടിച്ചു കൂടിയത് . മത വിധ്വഷത്തിനെതിരെയും വികസന മുരടിപ്പിനെതിരെ താക്കിതുമായി മാറി റോഡ് ഷോയിലെ ജനപങ്കളിതം. യുവാക്കൾക്കിടയിൽ സ്ഥാനാർഥിക്ക് ലഭിച്ച സ്വീകരിതയുടെ തെളിവായി മാറി ഷോയിലെ യുവാക്കളുടെ പങ്കാളിതവും, ആഘോഷവും.

രാവിലെ മുണ്ടക്കയത് ആരംഭിച്ച നിയോജക മണ്ഡലം കമിറ്റി ഓഫീസിന്റെ ഉദ്ഘടനത്തിൻ പങ്കെടുത്തുകൊണ്ടാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. തുടർന്ന് ഈരാറ്റുപേട്ട വ്യാപാരം സ്ഥാപനങ്ങളിലും ടൗണിലെ തെഴിലാളികളോടും വോട്ട് അഭ്യർദിച്ചു.പിന്നിട് പൂഞ്ഞാർ കാഞ്ഞിരമറ്റം പാലാസിലെത്തി രാജകുടുംബാഗങ്ങളെയും കാണുകയും അനുഗ്രഹം മേടിക്കുകയും ചെയ്തു. വൈകിട്ട് ഈരാറ്റുപേട്ട മുൻസിപ്പൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘടനത്തിൽ പങ്കെടുത്തു. എം ഇ എസിന്റെ സംസ്ഥാന എക്സിട്ടീവ് കമിറ്റി അംഗം പ്ര.എം കെ പരീത് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം ജില്ലാ കമിറ്റി അംഗങ്ങളായ ജോയ് ജോർജ്,രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങയ എം എച് ഷനീർ, രമേഷ് ബി വെട്ടിമറ്റം ലോക്കൽ സെക്രട്ടറിമാരായ കെ എം ബഷീർ, പി കെ ഷിബുകുമാർ,സിപിഐ ജില്ലാ കൗൺസിൽ അംഗം ഇ കെ മുജീബ് മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ,കേരള കോൺഗ്രസ്‌ എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജോർജുകുട്ടി അഗസ്തി, നേതാകളായ തോമസുകുട്ടി എം കെ, ജോഷി മൂഴിയങ്കൽ,ജനദാതൾ നേതാവ് അൻഷാദ് പ്ലാമൂട്ടിൽ, എൽ ജെ ഡി നേതാവ് നോമ്പി ജോസ് പൂഞ്ഞാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ,വൈസ് പ്രസിഡന്റ്‌ തോമസുകുട്ടി കരിയാപുരയിടം പഞ്ചായത്ത്‌അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.


പൂഞ്ഞാർ നിയോജകമണ്ഡലം ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നാളെ രാവിലെ 10: 30ന് പ്രവർത്തകർക്കൊപ്പം മുട്ടം കവലയിൽ നിന്നും പ്രകടനമായി ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.വിവിധ ഘടക കക്ഷി നേതാക്കളും പങ്കെടുക്കും.