Latest News
Loading...

ശാപമോക്ഷം കാത്ത് ചിറ്റാറ്റിൻകര - മൂന്നാംതേട് മഠം റോഡ്

ചിറ്റാറ്റിൻകര - മൂന്നാംതേട് മഠം റോഡ്, കുറേ വർഷങ്ങളായി കുണ്ടും കുഴിയമായി, കാൽനടയാത്രക്കാർക്കും , ഇരുചക്ര വാഹനങ്ങൾക്കും യാത്ര ചെയ്യാൻ സാധിക്കാത്ത വിധത്തിൽ മോശമായി കിടക്കുകയാണ്. കഴിഞ്ഞ ടേമിലെ ബ്ലോക്ക് പഞ്ചായത്ത് മെംബർ 5 ലക്ഷം അനുവദിച്ച്, ടെണ്ടറുമെടുത്ത്, എഗ്രിമെന്റും വച്ചതാണ്. എന്നാൽ ഈ റോഡ് ടാറിംഗ് നടത്താത്തതിനു പിറകിൽ  ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. 

ഈ മാസം തീരുന്നതിന് മുൻപ് ടാറിംഗ് നടത്തിയില്ലെങ്കിൽ ഫണ്ട് ലാഫ്സായി പോകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.. കഴിഞ്ഞ ദിവസം ഈ റോഡ് ഉപഭോക്താക്കൾ ബ്ലോക്കോഫീസിൽ പോയി എജിനീയർമാരെ കണ്ട് സംസാരിക്കുകയും അവിടെ നിന്ന് ഉദ്ദോഗസ്ഥർ വന്ന് റോഡിന്റെ ശോചനീയവസ്ഥ കാണുകയും എത്രയും പെട്ടെന്ന് റോഡ് ടാറിംഗ് പൂർത്തിയാക്കുമെന്ന് വാക്കു തരികയും ചെയ്തിരുന്നു. 

7 വർഷം മുൻപാണ് ഈ റോഡ് ഉമ്മൻ ചാണ്ടിയുടെ സുതാര്യകേരളം പരിപാടിയിൽ, റോഡിന്റെ ശോചനീയവസ്ഥ കാണിച്ച് നാട്ടുകാർ നിവേദനം നൽകുകയും അതനുസരിച്ച് റോഡ് ടാറിംഗ് നടത്തിയതും. ഈ സാമ്പത്തിക വർഷം തീരുന്നതിനു മുൻപ് റോഡ് ടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments