Latest News
Loading...

മാണി സി കാപ്പന് കരുത്തേകാൻ രാഹുൽഗാന്ധി നാളെ പാലായിൽ


പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകരാൻ രാഹുൽഗാന്ധി നാളെ ഉച്ചകഴിഞ്ഞ് 2 ന് പാലായിൽ എത്തും. 

രാഹുൽഗാന്ധി രണ്ടാം തവണയാണ് പാലായിൽ എത്തുന്നത്. യു ഡി എഫ് നേതാവായിരുന്ന കെ എം മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനായിരുന്നു അദ്ദേഹം ആദ്യം പാലായിൽ എത്തിയത്. രാഷ്ട്രീയപ്രചാരണത്തിന് അദ്ദേഹം ആദ്യമായിട്ടാണ് പാലായിൽ എത്തുന്നത്. ഈ തിരഞ്ഞെടുപ്പിൽ പാലായിൽ എത്തുന്ന ആദ്യ ദേശീയ നേതാവും രാഹുൽഗാന്ധിയാണ്.

രാഹുൽഗാന്ധിയെ സ്വീകരിക്കാൻ പാലാ തയ്യാറായിക്കഴിഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നിന്നും പൈക വഴി റോഡ് ഷോ ആയിട്ടാണ് രാഹുൽഗാന്ധി പാലായിൽ എത്തുന്നത്. തുടർന്ന് പുഴക്കര മൈതാനിയിൽ യു ഡി എഫ് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കുന്ന രാഹുൽഗാന്ധി യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പനു വേണ്ടി വോട്ടുകളഭ്യർത്ഥിക്കും.

ഉച്ചയ്ക്ക് ഒരു മണിക്ക് യു ഡി എഫ് സംഘടിപ്പിക്കുന്ന സമ്മേളനം ആരംഭിക്കും. യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിക്കും. സ്ഥാനാർത്ഥി മാണി സി കാപ്പനു പുറമേ യു ഡി എഫ് നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. രാഹുൽഗാന്ധിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. രാഹുൽഗാന്ധിയുടെ വരവ് ഇരട്ടി ഉണർവാണ് യു ഡി എഫ് കേന്ദ്രങ്ങളിൽ കാണാനാകുന്നത്.

Post a Comment

0 Comments