വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കല്‍ മലയുടെ താഴ്‌വാരത്താണ് വലിയതോതിലുള്ള പാറഖനനം നടക്കുന്നത്. പാറഖനനത്തെ എതിര്‍ക്കുന്നില്ലെങ്കിലും ഉഗ്രസ്‌ഫോടനങ്ങളെയാണ് നാട്ടുകാര്‍ എതിര്‍ക്കുന്നത്. ഒന്നരകിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്കുപോലും വിള്ളല്‍ വീണ നിലയിലാണ്.
സമീപത്തെ വീടുകളുടെ തറഭാഗവും ഓരോ സ്‌ഫോടനത്തിലും വിള്ളല്‍ വീഴുന്നതായി പ്രദേശവാസികള്‍ പറയുന്നു. പാറമടയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളറ സെന്റ് ജെയിംസ് പള്ളിയുടെ ഭിത്തികള്‍ വിണ്ടുകീറിയ നിലയിലാണ്.
120-ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. കുടിവെളള പ്രശ്‌നവും പ്രദേശവാസികള്‍ നേരിടുന്നുണ്ട്. വാഹനത്തില്‍ വെള്ളം വിലയ്ക്ക് വാങ്ങുകയാണ് പലരും. റോഡ് തകര്‍ന്നതോടെ ഇല്ലിക്കല്‍കല്‍ മലയിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യസംഭവമാണ്.
പാറമടയ്ക്ക് പുതിയ നടത്തിപ്പുകാരന്‍ വന്നതിന് ശേഷമാണ് സ്‌ഫോടകശക്തി കൂടിയതെന്നാണ് ആരോപണം. 100 കണക്കിന് കേപ്പുകള്‍ ഒരുമിച്ച് പ്രയോഗിക്കുന്നതാണ് സ്‌ഫോടകശക്തി വര്‍ധിക്കാന്‍ കാരണം. സ്‌ഫോടനശക്തിയില്‍ ഗര്‍ഭിണിയായ യുവതി ബോധംകെട്ടുവീണ സംഭവും ഉണ്ടായിട്ടുണ്ട്.
0 Comments