പാലാ:- എൻ.ഡി.എ.സ്ഥാനാർത്ഥി ഡോ. പ്രമീളാദേവിയുടെ വാഹന പര്യടനം പൂർത്തി യായി. കരൂർ പഞ്ചായത്തിൽ താമരക്കുളത്തു നിന്ന് ആരംഭിച്ച പര്യടനം സംസ്ഥാന സമിതിയംഗം എൻ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു.
ശബരിമല വിഷയത്തിൽ ജോസ് കെ.മാണി നിലപാട് വ്യക്തമാക്കണമെന്നും വികസനത്തിൽ ഇടത്-വലതു മുന്നണികൾ പാലായെ പിന്നോട്ട് നയിച്ചെന്നും വികസന മുന്നേറ്റത്തിന് പാലാ തയ്യാറാകണമെന്നും മോദിക്കൊപ്പം പാലാ എന്ന മാറ്റത്തിന് വോട്ട് ചെയ്യണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കരൂർ പഞ്ചായത്തിലെ വിവിധ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബി ജെ പി. സംസ്ഥാന സമിതിയംഗങ്ങളായ പ്രൊ .ബി . വിജയകുമാർ , അഡ്വ.പി.ജെ.തോമസ്, സോമൻ തച്ചേട്ട് , എൻ ഡി.എ മണ്ഡലം ചെയർമാൻ രൺജിത് ജി., ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.പി. നിർമ്മലൻ, സുമിത്ത് ജോർജ്ജ്, പഞ്ചായത്ത് പ്രസിഡന്റ് മഹേഷ് ബി.നായർ, തുടങ്ങിയവർ വിവിധയിടങ്ങളിൽ സംസാരിച്ചു.
0 Comments