പ്രസന്റേഷൻ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ആഘോഷവും അവാർഡ് വിതരണവും

മേലുകാവുമറ്റം: തുടർച്ചയായ 12-ാം വർഷവും നൂറുമേനി വിജയം നേടിയ മേലുകാവുമറ്റം പ്രസന്റേഷൻ പബ്ലിക് സ്കൂളിലെ 2019-2020 ബാച്ച് വിദ്യാർഥികൾക്ക് അവാർഡ് വിതരണവും, മെറിറ്റ് ഡേ ആഘോഷവും നടത്തപ്പെട്ടു. മേലുകാവും, പരിസര പ്രദേശങ്ങളുമടങ്ങുന്ന മേഖലയിൽ വിദ്യാഭ്യാസ മുന്നേറ്റത്തിൽ തനതായ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് പ്രസന്റേഷൻ പബ്ലിക് സ്കൂൾ എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. വി.എസ് ഫ്രാൻസിസ് തിരുമേനി അഭിപ്രായപ്പെട്ടു. 

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും ബഹുമാന്യനായ സി.എസ്. ഐ. ബിഷപ്പ് നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ്ജ് കാരാംവേലിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പാൽ ശ്രീമതി ആൻസി ജോസഫ് സ്വാഗതം ആശംസിച്ചു. 

പാലാ രൂപതാ വികാരി ജനറാൾ റവ. ഡോ. ജോസഫ് മലേപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.ജെ ബെഞ്ചമിൻ, വാർഡ് മെമ്പർ ശ്രീമതി ഡെൻസി ബിജു, സ്കൂൾ അഡ്മിനിസ്‌ട്രേട്ടർ റവ. ഫാ. ടോം വാഴയിൽ, എസ്.എൻ.ഡി.പി ഏരിയ സെക്രട്ടറി എം.കെ പ്രകാശൻ, സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ. ബെന്നി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു.