Latest News
Loading...

മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പരിശോധന ആരംഭിച്ചു

തലനാട് ഞണ്ടുകല്ലില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മുത്തുകാട്ടില്‍ രാജനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രനും സ്ഥലത്തെത്തിയിരുന്നു. 

കോതമംഗലത്താണ് മരണപ്പെട്ട രാജന്‍ താമസിച്ചിരുന്നത്. ഇയാലുടെ കുടുംബവീടാണ് ഞണ്ടുകല്ലിലുള്ളത്.



 ഞായറാഴ്ച ഇവിടെയെത്തിയ രാജന്‍ സഹദോഹരനൊപ്പം മദ്യപിച്ചതായാണ് വിവരം. മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇവര്‍തമ്മില്‍ വഴക്കുണ്ടായും പറയപ്പെടുന്നു. 

സംഭവത്തില്‍ സഹോദരനെയും സഹോദരീപുത്രനെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് പോലീസ് ചോദ്യം ചെയ്യുന്നത്. സഹോദരന്‍ മുക്കുപണ്ടം പണംയ വെച്ച കേസില്‍ മുന്‍പ് പോലീസ് കേസെടുത്തിട്ടുള്ളയാളാണ്. മൃതദേഹത്തിന് സമീപം രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. 

ഇരുവരും തമ്മില്‍ സ്വത്തുമായി ബന്ധപ്പെട്ട് മുന്‍പും തര്‍ക്കമുണ്ടായിട്ടുള്ളതായാണ് വിവരം. വാക്കുതര്‍ക്കം കൊലപാതകത്തിലേയ്‌ക്കെത്തിയാണോയെന്നാണ് സംശയമുയരുന്നത്. വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments