Latest News
Loading...

ഈരാറ്റുപേട്ടയിൽ പിടിയിലായത് വൻ ചീട്ട് കളി സംഘം

ഹോട്ടൽ കേന്ദ്രികരിച്ച് ചീട്ടുകളി,വൻ ചീട്ട് കളി സംഘം പിടിയിൽ; മൂന്ന് ലക്ഷ​ത്തോളം രൂപ പിടിച്ചെടുത്തു.

നഗരഹൃദയത്തിലെ ടൂറിസ്റ്റ് ഹോമിൽ നിന്നു വൻ ചീട്ടു കളി സംഘത്തെ ഇരാറ്റുപേട്ട പൊലീസ് പിടികൂടി. ഇവരുടെ കൈയിൽ നിന്നു 2.86 ലക്ഷം രൂപയും 5 മൊബൈലുകളും പിടിച്ചെടുത്തു. ഇടുക്കി വണ്ണപ്പുറം സ്വദേശി അജി(48), ഇരാറ്റുപേട്ട സ്വദേശി സിറാജ് (46), ഏറണാകുളം കാക്കനാട് സ്വദേശി ഷഫീർ അലിയാർ(42),കാഞ്ഞിരപ്പള്ളി സ്വദേശീ റെജി(46),ഇടുക്കി വെള്ളിയാമറ്റം സ്വദേശി കാസിം(52),എന്നിവരെയാണു ഇരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്തത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണു പൊലീസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ഈരാറ്റുപേട്ട നഗരത്തിൽ വ്യാപകമായി പണം വച്ചുള്ള ചീട്ടുകളി നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇരാറ്റുപേട്ട ഇൻസ്പെക്ടർ എസ്‌.എം.പ്രദീപ് കുമാർ അന്വേഷണത്തിനു പ്രത്യേക സംഘം രൂപവൽക്കരിച്ചിരുന്നു. 

          ഇതിനിടെയാണ് ഈരാറ്റുപേട്ട മൂൺ ലൈറ്റ് ടൂറിസ്റ്റ് ഹോമിൽ ചീട്ടുകളി സംഘങ്ങൾ‌ ഒത്തു ചേരുന്നതായി കോട്ടയം ജില്ലാ പോലീസ് മേധാവി ശിൽപ്പ ഐ.പി.എസിനു രഹസ്യ വിവ​രം ല​ഭി​ചതിനെ തു​ട​ർ​ന്ന് ഈരാറ്റുപേട്ട പോലീസ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ. ഉടൻ തന്നെ പോലീസ്‌ ഉദ്യോഗസ്ഥർ ടൂറിസ്റ്റ് ഹോമിന്റെ പരിസരത്തു നിലയുറപ്പിച്ചു. ആറ് മണിയോടെ ചീട്ടുകളി സംഘങ്ങൾ റിസോർ‌ട്ടിൽ എത്തി.

               ഈ സമയം മഫ്ടി വേഷത്തിൽ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് സംഘം ടൂറിസ്റ്റ് ഹോമിന്റെ പിന്നിലൂടെ അകത്തു കടന്നു ചീട്ടുകളിക്കാരെ അറസ്റ്റു ചെയ്യുകയായിരുന്നു. 

ചീട്ടു കളിക്കു മുൻപായി പരിസരം നിരീക്ഷിക്കുവാനും ,കളിക്കാർക്ക് മദ്യവും ഭക്ഷണ സാമഗ്രികളും എത്തിക്കുവാനും ആളുകൾ ഉണ്ട്. രാത്രി മുതൽ പുലർച്ചെ വരെയാണു ചീട്ടുകളി. പരിസരം സുരക്ഷിതമാണെന്നു സൂചന ലഭിച്ചതിനു ശേഷമേ ചീട്ടു കളി സംഘം എത്തുകയുള്ളൂ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ചീട്ടുകളി സംഘത്തിൽ പലർക്കും പരസ്പരം അറിയുക പോലും ഇല്ല.റിസോർട്ടുകളും, ടൂറിസ്റ്റ് ഹോമുകളും കേന്ദ്രികരിച്ചുള്ള ചിട്ടുകളി സംഘങ്ങളെ പിടികൂടൂവാൻ വേണ്ടി വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് പാലാ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രകുമാർ അറിയിച്ചു

ഈരാറ്റുപേട്ട പോലീസ് സ്​റ്റേഷൻ സബ് ഇൻസ്പെക്ടറന്മാരായ വി.ബി.അനസ് , ജയചന്ദ്രൻ, ജയപ്രകാശ്, അസിസ്റ്റന്റ് സാബ് ഇൻസ്പെക്ടർ വിനയരാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനു, ഷിജോ വിജയൻ, സിവിൽ പോലീസ് ഓഫീസർ തോമസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

Post a Comment

0 Comments