കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ് ഗോയൽ പാലായിൽ

പാലാ :- പാലായിൽ എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. പ്രമീളാദേവിയുടെ പ്രചരണത്തിന്റെ ഭാഗമായി കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പാലായിൽ എത്തി. ഉച്ചയ്ക്ക് 1.30 ന് പ്ലാശനാൽ സെന്റ്.മേരീസ് ചർച്ച് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തി അവിടെ നിന്നും റോഡ് മാർഗ്ഗമാണ് ഭരണങ്ങാനം വഴി പൈകയിൽ 
എത്തിയത്. മഞ്ചക്കുഴിയിൽ നിന്നും ആരംഭിച്ച് പൈക സി.എസ്.കെ. പമ്പിനു സമീപത്തു നിന്നും മെഗാ റോഡ് ഷോയോടുകൂടി
ആയിരക്കണക്കിന്ന് ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടു കൂടി പൈക ടൗണിൽ എത്തി അഭിസംബോദന ചെയ്ത് സംസാരിച്ചു.

കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ് ജയസൂര്യൻ, സംസ്ഥാന സമിതിയംഗങ്ങളായ പ്രൊഫ.ബി.വിജയകുമാർ, അഡ്വ.പി.ജെ.തോമസ്, എൻ.കെ.ശശികുമാർ ,എൻ.ഡി.എ. മണ്ഡലം ചെയർമാൻ രൺജിത്ത് ജി. മണ്ഡലം കൺവീനർ ഷാജി കെ.കെ., ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സരീഷ് കുമാർ , വൈസ് പ്രസിഡന്റ് മാരായ തോമസുകുട്ടി പൗവ്വത്ത്, കെ.കെ.സജീവ്, ശുഭ സുന്ദർ രാജ്, 

ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.പി. നിർമ്മലൻ, സുമിത് ജോർജ്ജ്, കർഷക മോർച്ച ജില്ലാ ജനറൽ സെക്രടറി ബിനീഷ് ചൂണ്ടച്ചേരി, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രടറി ശ്രീജ സരീഷ് , ഒ.ബി.സി. മോർച്ച ജില്ലാ സെക്രട്ടറി രാജീവ് ള്ളങ്ങുളം, തുടങ്ങിയ നേതാകളും വിവിധ മോർച്ചകളുടെ മണ്ഡലം പ്രസിഡന്റുമാരും വിവിധ പഞ്ചായത്തിൽ നിന്നും പ്രസിഡന്റ്, ജന സെക്രട്ടറി, ജനപ്രതിനിധികളും നൂറ് കണക്കിന് പ്രവർത്തകരും കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ പൈകയിൽ എത്തിയിരുന്നു.