കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പി.സി ജോര്‍ജ്ജ് എംഎല്‍എ

കോവിഡ് മഹാമാരിയെ ചെറുക്കാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പിസി ജോര്‍ജ്ജ് എം.എല്‍.എ. എരുമേലി സാമൂഹ്യരോഗ്യ കേന്ദ്രത്തില്‍  പിസി ജോര്‍ജ്ജ് എം.എല്‍.എ പത്‌നി ഉഷയ്‌ക്കൊപ്പമെത്തി വാക്‌സിന്‍ സ്വീകരിച്ചു. ്അദ്ദേഹത്തിന്റെ പി.എ ബെന്നി ജോസഫ്, ഡ്രൈവര്‍ സജികുമാര്‍ തുടങ്ങിയവരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത വളരെ ഫലപ്രദമായ വാക്സിനാണിതെന്നും എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിച്ച് വാക്സിന്‍ സ്വീകരിക്കുകയും മഹാമാരിയെ ചെറുക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാവുകയും വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു..