പി.സി ജോര്‍ജ്ജിന്‌ നേരെ കൂവല്‍. പോടാ തെണ്ടിയെന്ന്‌ പി.സി


തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം ഈരാറ്റുപേട്ട തേവരുപാറയിലെത്തിയ പി.സി ജോര്‍ജ്ജിന്‌ നേരെ കൂവല്‍. ഇതിന്‌ ശക്തമായ തിരിച്ചടിയുമായി പി.സി ജോര്‍ജ്ജും. ഇന്ന്‌ വൈകിട്ടാണ്‌ സംഭവം.

തേവരുപാറയിയില്‍ പ്രചാരണ സമാപനസമയത്താണ്‌ ഇവിടെയുണ്ടായിരുന്നവര്‍ പിസി ജോര്‍ജ്ജിന്‌ നേരെ കൂവി വിളിച്ചത്‌. എന്നാല്‍ കൂവി പേടിപ്പിക്കേണ്ടെന്ന്‌ പി.സി ജോര്‍ജ്ജ്‌ പറഞ്ഞു. തനിക്ക്‌ മണ്ഡലത്തില്‍ വോട്ട്‌ ചോദിക്കാന്‍ അവകാശം ഉണ്ട്‌. നിന്റെയൊക്കെ ജീവിതം കൂവിക്കൊണ്ടിരിക്കും. നിന്റെയൊക്കെ വോട്ട്‌ കിട്ടാതെ തന്നെ ഞാന്‍ ജയിക്കും.

കൂവിയാല്‍ പേടിച്ചോടുന്ന ഏഭ്യനല്ല താന്‍. തെരഞ്ഞെടുപ്പില്‍ സൗകര്യമുള്ളവന്‌ തൊപ്പി ചിഹ്നത്തില്‍ വോട്ട്‌ ചെയ്യാം. നിന്നെയൊക്കെ വീട്ടില്‍ ഇങ്ങനെയൊക്കെയാണ്‌ പഠിപ്പിച്ച്‌ വിടുന്നത്‌. കാര്‍ന്നോന്‍മാര്‌ നന്നാകാന്‍ പ്രാര്‍ത്ഥിക്കാമെന്നും പിസി ജോര്‍ജ്ജ്‌ പറഞ്ഞു. 
ഇലക്ഷന്‍ കമ്മീഷനില്‍ പരാതി കൊടുത്താല്‍ നീയൊക്കെ ജയിലില്‍ കിടക്കും. ഈരാറ്റുപേട്ടയില്‍ ജനിച്ച താന്‍ ഇവിടെതന്നെ കിടക്കും.

നല്ലവരായ സന്‍മനസിുള്ളവര്‍ വോട്ട്‌ ചെയ്യണമെന്നും പിസി ജോര്‍ജ്ജ്‌ പറഞ്ഞവസാനിപ്പിച്ചു.