ഈരാറ്റുപേട്ടയിൽ പ്രചരണ പരിപാടികൾ നിർത്തി വെച്ചു. - പി സി ജോർജ്ജ്

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥാനാർത്ഥി എന്ന നിലയിലുള്ള തൻ്റെ പ്രചരണ പരിപാടികൾ നിർത്തി വെച്ചതായി പി സി ജോർജ്ജ് അറിയിച്ചു.  ഒരുകൂട്ടം ആളുകൾ പ്രചരണ പരിപാടികൾക്ക് ഇടയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങൾ ഉണ്ടാക്കി അതുവഴി നാട്ടിൽ വർഗ്ഗീയ ലഹള ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. 

ഇനി ഈരാറ്റുപേട്ടയിൽ പര്യടന പ്രചരണ പരിപാടികൾ നടത്തി അതിനുള്ള സാഹചര്യം സൃഷ്ടിക്കില്ലാ  എന്നും ഈ നാട്ടിൽ സമാധാനം നിലനിൽക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും കേരള  ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി  പി സി ജോർജ്ജ് പറഞ്ഞു.