Latest News
Loading...

പി.സി ജോര്‍ജ്ജ് പര്യടനം നടത്തി


വാഗമണ്‍ കേന്ദ്രമാക്കി ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു. വാഹനപര്യടനത്തിന് വിവിധയിടങ്ങളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹഠ. പര്യടനം കടുവാമുഴിയില്‍ സമാപിച്ചു.

തിക്കോയി പഞ്ചായത്തില്‍ നിന്നാണ് പി.സി ജോര്‍ജിന്റെ വാഹന പര്യടനം ആരംഭിച്ചത്. വാദ്യമേളങ്ങളും, ഇരുചക്ര വാഹനങ്ങളുമെല്ലാം വാഹന പര്യടനത്തിന് കൊഴുപ്പേകി. കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് നാടിനെ വികസന മേഖലയാക്കി മാറ്റാന്‍ കഴിഞ്ഞതെന്ന് പി സി ജോര്‍ജ് പറഞ്ഞു. 



തിക്കോയി വാഗമൺ റോഡും , മുണ്ടക്കയം വാഗമണ്‍ റോഡും പൂര്‍ത്തിയായി കഴിയുമോള്‍ വാഗമണ്‍ വലിയൊരു ടൂറിസം ഡെസ്റ്റിനേഷനായി മാറും. ടൂറിസം പദ്ധതി വാഗമണ്ണില്‍ നടപ്പാക്കുമെന്നും പിസി പറഞ്ഞു. 

ഇടത് വലത് മുന്നണികള്‍ക് നാട്ടുകാരനായ ആരെയും സ്ഥാനാര്‍ത്ഥികളായി കിട്ടിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ജോസ് ഠ ജോസഫ് പര്യടനം ഉദ്ഘാടനം ചെയ്തു. വൈകിട്ട് കടുവാ മുഴിയില്‍ പര്യടനം സമാപിച്ചു.

Post a Comment

0 Comments