Latest News
Loading...

മുണ്ടക്കയത്തിൻ്റെ മുഖഛായ മാറ്റിയ കാലഘട്ടം - പി സി ജോർജ്ജ്

മുണ്ടക്കയം പട്ടണത്തിൻ്റെ മുഖഛായ മാറ്റിയ കാലഘട്ടമായിരുന്നു കഴിഞ്ഞ പത്തു വർഷക്കാലങ്ങളെന്ന് കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജ് പറഞ്ഞു. 2011 കാലഘട്ടത്തിലെ മുണ്ടക്കയവും ഇന്നത്തെ മുണ്ടക്കയവും തമ്മിൽ താരതമ്യപ്പെടുത്താൻ പോലും ആവില്ലാ. മുണ്ടക്കയത്തിൻ്റെ പ്രധാന വീഥികളെല്ലാം വലിയ രീതിയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു.

 മുണ്ടക്കയത്തിൻ്റെ ഉൾപ്രദേശങ്ങളിലേക്കും വലിയ റോഡ് സൗകര്യങ്ങൾ വെട്ടി തുറക്കുവാൻ സാധിച്ചു. മുരിക്കുംവയൽ സ്കൂൾ ഉൾപ്പടെ വിദ്യാഭ്യാസ മേഖലയിൽ നടത്തിയ മുന്നേറ്റം അത്ര വലുതാണ്. അതുപോലെ തന്നെ മുണ്ടക്കയം ബൈപ്പാസ് ഉൾപ്പടെ ഗതാഗത മേഖലയിൽ വലിയ വികസനമാണ് കഴിഞ്ഞ പത്തു വർഷക്കാലത്തിനുള്ളിൽ കൊണ്ടുവരാൻ കഴിഞ്ഞതെന്നും ഒരു MLA യുടെ സാന്നിദ്ധ്യം എന്താണെന്ന് മുണ്ടക്കയം ജനത മനസ്സിലാക്കിയ പത്തു വർഷമായിരുന്നെന്നും അതിൻ്റെ പ്രതിഫലനം ഇലക്ഷനിൽ തനിക്കൊപ്പം ഉണ്ടാകുമെന്നും പി സി ജോർജ്ജ് പറഞ്ഞു.

മുണ്ടക്കയം പഞ്ചായത്തിൽ വാഹന പര്യടനത്തിൽ സംസാരിക്കുക ആയിരുന്നു പി സി ജോർജ്ജ്. റെജി ചാക്കൊ, ജോമി കണ്ടത്തിൽ, ജോജി കല്ലേക്കുളം എന്നിവർ പര്യടനത്തിന് നേതൃത്വം നല്കി.