Latest News
Loading...

കടുത്തുരുത്തിയിൽ കേരളാ കോൺഗ്രസ് (ജോസഫ്) ഓഫീസ് ഉദ്ഘാടനം ചെയ്തു.

കടുത്തുരുത്തി: കേരളാ കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗത്തിന്റെ കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയുടെ കേന്ദ്ര ഓഫീസ് കടുത്തുരുത്തി താഴത്തു പള്ളിയുടെയും, പൂഴിക്കോൽ സെന്റ്: ആന്റണീസ് പള്ളിയുടെയും ഉടമസ്ഥതയിൽ കടുത്തുരുത്തി ടൗണിലുള്ള ചർച്ച് ബിൽഡിംഗിൽ കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

   കേരളാ കോൺഗ്രസ് ഹൈപവ്വർ കമ്മറ്റി മെമ്പർ ഇ.ജെ ആഗസ്തി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കളായ അഡ്വ. ടി ജോസഫ്, ജാൻസ് കുന്നപ്പള്ളി, മാഞ്ഞൂർ മോഹൻകുമാർ, സുനു ജോർജ്, എം. എൻ ദിവാകരൻ നായർ, തോമസ് കണ്ണന്തറ, സ്‌റ്റീഫൻ പാറാവേലി, ജോൺ നീലംപറമ്പിൽ, സി.എം ജോർജ്, ജോസ് വഞ്ചിപ്പുര, ജെയിംസ് തത്തംകുളം, തോമസ് മുണ്ടുവേലി, സെബാസ്റ്റ്യൻ കോച്ചേരി, ടോമി വടക്കേ പറമ്പിൽ, റോയി ജോസഫ്, സിബി ചിറ്റക്കാട്ട്, കുഞ്ഞുമോൻ വെള്ളഞ്ചിയിൽ, സാബു ഉഴുങ്ങാലി, ജോയിസി കാപ്പൻ, ഷിജു പാറയിടുക്കിൽ, ടിംസ് പോൾ, ജീൻസ് ചക്കാലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.