Latest News
Loading...

പോഷന്‍ പഖവാഡാ (Nutrition Fortnight) ആരംഭിച്ചു


ചേര്‍പ്പുങ്കല്‍ : ബി വി എം കോളേജ് നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ പോഷന്‍ പഖവാഡാ - പോഷകാഹാര പക്ഷം - ആരംഭിച്ചു. പക്ഷാചരണത്തിന്‍റെ ഭാഗമായി പെരിങ്ങോറ്റിയിലേക്ക് നടത്തിയ ബോധവല്‍ക്കരണ റാലി പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി ഫ്ളാഗ് ഓഫ് ചെയ്തു.

 പെരിങ്ങോറ്റിയില്‍ ഭക്ഷണ സാധനങ്ങളുടെ വിതരണം കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബോബിച്ചന്‍ കീക്കോലില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് മെമ്പര്‍ മിനി മാത്യു, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജോര്‍ജുകുട്ടി വട്ടോത്ത്, പ്രൊഫ. പി എസ് അന്‍ജുഷ, വിദ്യാര്‍ത്ഥി പ്രതിനിധികളായ ജിജി, കരുണ്‍, അനു, അമല്‍, കാവ്യ, ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പച്ചക്കറികള്‍, ഇലക്കറികള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ മുതലായവ കൂടി ഉള്‍പ്പെടുത്തിയുള്ള പോഷകാഹാരത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കുന്നതിനും സമൂഹത്തിലെ ദരിദ്രജനവിഭാഗങ്ങള്‍ക്ക് പോഷകാഹാരം സൗജന്യമായി വിതരണം ചെയ്യുന്നതിനുമായി 2019-ലാണ് കേന്ദ്രസര്‍ക്കാര്‍ പോഷന്‍ അഭിയാന്‍ (National Nutrition Mission) ആരംഭിച്ചത്. 

പ്രസ്തുത പദ്ധതി കൂടുതല്‍ സജീവമാക്കുന്നതിനായി ഈ മാസം 16 മുതല്‍ 31 വരെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ പോഷന്‍ പക്ഷം ആചരിക്കുകയാണ്. നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെയും മറ്റു വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യത്ത് പദ്ധതി നടപ്പിലാക്കി വരുന്നത്.

Post a Comment

0 Comments