എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. പ്രമീളാദേവിയുടെ രണ്ടാം ഘട്ട പ്രചാരണം പൂർത്തിയായി.

പാലാ :- എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. പ്രമീളാദേവിയുടെ രണ്ടാം ഘട്ട പര്യടനം പൂർത്തിയായി. ഇന്ന് പ്രമുഖ കോളേജുകളിൽ സന്ദർശനം നടത്തി. വിദ്യാർത്ഥികളുമായി സംവധിക്കുകയും നിരവധിയായ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. 

 അൽഫോൻസാ കോളേജ് പാലാ, മാർ അഗസ്റ്റി നോസ് രാമപുരം, കോളേജുകളിലെ പ്രിൻസിപ്പൽമാരെയും അധ്യാപകരെയും അനധ്യാപകരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പാലായിൽ നിരവധി ശിഷ്യന്മാർ ടീച്ചറിന് ആശംസകൾ അറിയിച്ചു കൊണ്ട് എൻ.ഡി.എ യുടെ പാലാ ഓഫീസിൽ എത്തി. 

വൈകിട്ട് തലനാട് , മൂന്നിലവ്, പഞ്ചായത്തുകളിലും
പാലാ മുനിസിപ്പാലിറ്റിയിലും നടക്കുന്ന കുടുംബ സംഗമ ങ്ങളിൽ പങ്കെടുത്തു.