Latest News
Loading...

NDA സ്ഥാനാർത്ഥി ഡോ. പ്രമീളാദേവി പാലാ ടൗണിൽ പ്രചരണം നടത്തി.

പാലാ:- എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. പ്രമീളാ ദേവിയുടെ ഇന്നത്തെ പര്യടനം പാലാ നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. നൂറുകണക്കിന് മഹിളാ മോർച്ച പ്രവർത്തകരുടെയും വനിതാ ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് പാലാ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പ്രചരണം നടത്തിയത്. 

എൻ.ഡി.എ. ഓഫീസിന്റെ പരിസരത്തു നിന്നും ആരംഭിച്ച പ്രചരണത്തിന് ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു,മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് അർച്ചന സൂര്യൻ, വൈസ്പ്രസിഡന്റ് തുളസി സുനിൽ ,ജയശ്രീ സജീവ്, ബിജെപി മണ്ഡലം ഭാരവാഹികളായ ശുഭ സുന്ദർ രാജ്, ജയന്തി, ജനപ്രതിനിധികളായ ജയാരാജു, ഗിരിജ ജയൻ, ഷീബാ റാണി, ചിത്ര സജി, നിർമ്മല ചന്ദ്രൻ, കവിത കെ.എൻ., റെജി ജയൻ , അഖില അരുൺ ദേവ്, ബിന്ദു ശശികുമാർ, ജയശ്രീ ഇടമറ്റം, മഞ്ജു പ്രദീപ്, സ്മിത വിനോദ്, മഹിളാ മോർച്ച പഞ്ചായത്ത് ഭാരവാഹികളായ ശശികല, ഷീബാ വിനോദ്, തുടങ്ങി നിരവധി മഹിളാ ഭാരവാഹികളും പ്രചരണത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments