പാലായിൽ NDA സ്ഥാനാർത്ഥിയുടെ രണ്ടാംഘട്ട പര്യടനം

പാലായിൽ NDA സ്ഥാനാർത്ഥിയുടെ 
രണ്ടാംഘട്ട പര്യടനം വെള്ളാപ്പാട് ദേവീക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ചു. ക്ഷേത്രഭാരവാഹികളോടും ഭക്‌തജനങ്ങളോടും വോട്ട് അഭ്യർത്ഥിച്ചു. മുത്തോലി പഞ്ചായത്തിലും പാലാ മുനിസിപ്പാലിറ്റിയിലും നടന്ന മഹാ സമ്പർക്കത്തിൽ പങ്കെടുത്തു.

 ഉച്ചകഴിഞ്ഞ് നടന്ന എസ്.എൻ.ഡി.പി.യോഗം പാലാ ടൗൺ ശാഖയുടെ വനിതാ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു. വൈകിട്ട് എലിക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ നടക്കുന്ന കുടുംബ സംഗമത്തിൽ പങ്കെടുത്തു. 
വിവിധ പഞ്ചായത്തുകളിൽ എൻ.ഡി.എ. ജില്ലാ - മണ്ഡലം ഭാരവാഹികളായ രൺജിത്ത് ജി, പ്രൊഫ.ബി.വിജയകുമാർ.ഷാജി പാലാ , ബിജി മണ്ഡലം, ശുഭ സുന്ദർ രാജ്, ബിന്ദു ജെ, തുളസി സുനിൽ ,മായാ ജയരാജ്, തുളസി വേണുഗോപാൽ,
കണ്ണൻ ജി.നാഥ്, ശുഭ ഉണ്ണികൃഷ്ണൻ , ഹരികൃഷ്ണൻ,രാജു ഇടയാറ്റ്, കണ്ണൻ വിസ്മയ തുടങ്ങിയവർ തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.

പാലായിൽ NDA സ്ഥാനാർത്ഥി ഡോ. പ്രമീളാദേവിയുടെ 
പര്യടനം ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. പാലാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കുകയും ജീവനക്കാരോട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ ആൻസ് ഫുഡ് പ്രൊഡക്‌റ്റ്സ്, പാറയിൽ ഫുഡ് പ്രൊഡക്‌റ്റ്സ്, പ്രമുഖ റബ്ബർ മാർക്കറ്റിംഗ് കമ്പനികളായ ഗ്രെൻ റോക്ക് മല്ലികശ്ശേരി, ഹിവിയ ക്രെബ് പൈക, ഇൻഡ്യർ റബ്ബർ ഫാക്ടറി മുത്തോലി തുടങ്ങിയവ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. വൈകിട്ട് മേലുകാവ് , തലപ്പുലം , പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളിലെ കുടുംബസംഗമങ്ങളിൽ പങ്കെടുത്തു.