മുതുകോര മല ടുറിസം പാക്കേജ് നടപ്പിലാക്കുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ


എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ മുതുകോര മല ടുറിസം പാക്കേജ് നടപ്പിലാക്കുമെന്ന് ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. പരമാവധി വേഗതയിൽ ഇതിനുള്ള മാർഗ രേഖ തയ്യാറാക്കുകയും, സാംസ്‌കാരിക - ടുറിസം വകുപ്പുമായി ബന്ധപ്പെട്ട് പാക്കേജ് പൂർത്തീകരിക്കുകയും ചെയ്യും.

 കൂട്ടിക്കൽ പഞ്ചായത്തിലുള്ള നൂറു കണക്കിന് കുടുംബങ്ങൾക്ക് സ്വന്തമായി ഉപജീവന മാർഗം ലഭ്യമാകും. കാർഷിക മേഖലയിലും, വ്യവസായിക മേഖലയിലുമുണ്ടായ പ്രതിസന്ധി മറികടക്കുകവാൻ ഇതിലൂടെ കഴിയും. പദ്ധതി പൂർത്തിയാകുന്നത്തോടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും ഓരോ വർഷവും ആയിരക്കണക്കിന് ടുറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കുവൻ നമ്മുടെ നാടിനാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി. പാക്കേജ് നടപ്പിലാക്കുന്നതോടെ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണവും സാധ്യമാകും.