Latest News
Loading...

മാണിയുടെ ആത്മാവ് യുഡിഎഫിനൊപ്പം. മരുമകന്‍ എംപി ജോസഫ്



കെ.എം മാണിയുടെ ആത്മാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമാണെന് മാണിയുടെ മരുമകനും തൃക്കരിപ്പൂറിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.പി ജോസഫ് പറഞ്ഞു. പ്രചരണത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി കെ.എം മാണിയുടെ കബറിടം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുകുല സാഹചര്യമാണ് തൃക്കരിപ്പൂരിലുള്ളതെന്നും എംപി ജോസഫ് പറഞ്ഞു.

ഇന്ന് രാവിലെ 10.30യോയിരുന്നു ജോസഫ് പാലാ കത്തിഡ്രല്‍ പള്ളിയില്‍ കെഎം മാണിയുടെ കബറിടത്തിങ്കലെത്തിയത്. മരണം വരെ യുഡിഎഫില്‍ ഉറച്ച് നിന്ന കെ.എം മാണിയുടെ പാരമ്പര്യവും പൈതൃകവും യുഡിഎഫിലേക്ക് കൊണ്ട് വരാന്‍ കഴിയുമെന്നും എംപി ജോസഫ് പറഞ്ഞു.



തൃക്കരിപ്പൂരില്‍ യുഡിഎഫ് അനുകൂല വികാരമാണിപ്പോള്‍ ഉള്ളത്. ഔദ്യോഗിക ജീവിതത്തിന്‍ നിന്ന് ലഭിച്ച അറിവും അനുഭവവും മണ്ഡലത്തിന്റെ വികസനത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 

കേരള കോണ്‍ഗ്രസ് ജോസഫ് സംസ്ഥാന സെക്രട്ടറി ജോസ് പാറേക്കാടന്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന ജന.സെക്രട്ടറി മജീഷ് കൊച്ചു മലയയില്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം തങ്കച്ചന്‍ മണ്ണൂശേരി സംസ്ഥാന കമ്മറ്റിയംഗം തോമാച്ചന്‍ പാലകുടി എന്നിവരും എംപി ജോസഫിനൊപ്പമെത്തിയിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് പ്രതിനിധിയായാണ് ജോസഫ് മല്‍സരിക്കുന്നത്.

Post a Comment

0 Comments