വി ഫോർ കടുത്തുരുത്തി" പ്രചാരണവുമായി - മോൻസ് ജോസഫ്

കടുത്തുരുത്തി: നിയോജക മണ്ഡലത്തിലെ സർവ്വതോന്മുഖമായ വികസന ലക്ഷ്യങ്ങളുമായി " വി ഫോർ കടുത്തുരുത്തി" പ്രചാരണവുമായി മോൻസ് ജോസഫ്.

   കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കുന്ന വികസന രൂപരേഖയുടെ വിശദാംശങ്ങൾ പര്യടന വേളയിൽ ജനങ്ങളോട് സംവദിച്ച്കൊണ്ടുള്ള വിപുലമായ പ്രചാരണ പരിപാടിക്കാണ് ഇന്ന് ഉഴവൂരിൽ നിന്ന് ആരംഭിച്ച മണ്ഡലം പര്യടന പരിപാടിയോടെ തുടക്കമായിരിക്കുന്നത്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളേയും, സന്നദ്ധ സംഘടനകളെയും സർക്കാർ - അർദ്ധ സർക്കാർ ഏജൻസികളിൽ ഏകോപിപ്പിച്ചു കൊണ്ടുള്ള സമഗ്രവികസന പരിപാടിക്കാണ് കടുത്തുരുത്തിയിൽ ലക്ഷ്യം വെക്കുന്നതെന്ന് മോൻസ് ജോസഫ് പറഞ്ഞു. 

ഈ പ്രവർത്തനങ്ങളുടെ സമ്പൂർണ്ണമായ നിരീക്ഷണം പ്രാദേശിക ജനകീയ സമിതികൾക്ക് ആയിരിക്കുമെന്നും വൻപിച്ച രീതിയിലുള്ള ജനകീയ പങ്കാളിത്തം പങ്കാളിത്തം നിയോജകമണ്ഡലം വികസന പ്രക്രിയയിൽ ഉറപ്പുവരുത്തുമെന്നും മോൻസ് ജോസഫ് പറഞ്ഞു. 

ഉഴവൂർ പൂവത്തിങ്കൽ ജംഗ്ഷൻ ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച മണ്ഡലം പര്യടനം മുതിർന്ന കേരളാ കോൺഗ്രസ് നേതാവും ഉന്നതാധികാര സമതിയംഗവുമായ ഇ.ജെ അഗസ്തി നിർവ്വഹിച്ചു. സൈമൺ ലൂക്കോസിന്റെ അദ്ധ്യക്ഷതയിൽ ബേബി തൊണ്ടാംകുഴി, സുനു ജോർജ്, മാഞ്ഞൂർ മോഹൻ കുമാർ, തോമസ് കണ്ണന്തറ, സ്‌റ്റീഫൻ പാറാവേലി, വാസുദേവൻ നമ്പൂതിരി, ഷിജു പാറയിടുക്കിൽ, ജോമോൻ കെ.എസ് എന്നിവർ 
പ്രസംഗിച്ചു.