Latest News
Loading...

എൽഡിഎഫ് നുണപ്രചാരണം ജനങ്ങൾ തിരിച്ചറിയും - അഡ്വ. മോൻസ് ജോസഫ്

മരങ്ങാട്ടുപള്ളി: ജനപ്രതിനിധിയെന്ന നിലയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ
സത്യാവസ്ഥ മനസ്സിലാക്കാൻ ജനങ്ങൾക്ക് പ്രാപ്തിയുണ്ടെന്നും എൽ.ഡി.എഫ് നടത്തുന്ന നുണ പ്രചാരണങ്ങളുടെ യാഥാർത്ഥ്യം തിരിച്ചറിയുന്ന ജനങ്ങൾ അതെല്ലാം തള്ളിക്കളഞ്ഞ ചരിത്രമാണ് കടുത്തുരുത്തി നിയോ: മണ്ഡലത്തിനുള്ളതെന്നും യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു.

   മരങ്ങാട്ടുപള്ളി പഞ്ചായത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ പ്രയോജനങ്ങൾ അനുഭവിക്കുന്ന ജനങ്ങൾ അതിന്റെ തുടർച്ചയ്ക്കായി യുഡിഎഫിന് വോട്ട് ചെയ്യുമെന്ന വസ്തുത നുണ പ്രചാരകർ മറക്കരുത്. ജനപങ്കാളിത്തത്തോടെയാണ് എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കിയെന്നതിൽ തികഞ്ഞ ചാരിതാർത്ഥ്യമാണുള്ളതെന്നും ഈ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്നും മോൻസ് ജോസഫ് പറഞ്ഞു.

   മരങ്ങാട്ടുപള്ളി യുഡിഎഫ് കൺവെൻഷനോട് അനുബന്ധിച്ച് നടന്ന വികസന പദയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    യു.ഡി മണ്ഡലം ചെയർമാൻ മാർട്ടിൻ അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ഡി.സി.സി സെക്രട്ടറി സുനു ജോർജ് ഉദ്ഘാടനം ചെയ്തു.

    പൊതു സമ്മേളനം കേരളാ കോൺഗ്രസ് ഉന്നതാധികാര സമതിയംഗം ഇ.ജെ അഗസ്തി ഉത്ഘാടനം ചെയ്തു. ബേബി തൊണ്ടാംകുഴി, തോമസ് കണ്ണന്തറ, വി.കെ സുരേന്ദ്രൻ, ആൻസമ്മ സാബു, ജോയി ഇടത്തിനാൽ,പ്രസീദ സജീവ്, ലിസി ജോയി ജോർജ് പയസ്, കെ.വി മാത്യു, മാത്തുക്കുട്ടി, സാബു അഗസ്റ്റിൻ, ജെയിൻ തുണ്ടത്തിൽ, കെ.ജെ സാബു, വി.കെ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments