Latest News
Loading...

മോൻസ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം കൂടുതൽ സജീവതയോടെ മുന്നോട്ട്


കടുത്തുരുത്തി: കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ സന്ദർശിക്കാനും, വ്യക്തികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള പ്രവർത്തന പരിപാടികൾക്ക് തുടക്കം കുറിച്ചു.


യു.ഡി.എഫ് ജനസമ്പർക്ക യാത്ര മാർച്ച്: 13 ന്, വിവിധ പഞ്ചായത്തുകളിൽ 

കടുത്തുരുത്തി നിയോജക മണ്ഡലത്തിലുടനീളം യു.ഡി.എഫ് നടത്തുന്ന ജനസമ്പർക്ക ജാഥയും, വിളംബര സമ്മേളനവും മാർച്ച് 13, ശനിയാഴ്ച കടുത്തുരുത്തി, കാണക്കാരി, മുളക്കുളം, കടപ്ലാമറ്റം എന്നീ പഞ്ചായത്തുകളിൽ നടത്തുന്നതിന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു.

    നിയോജക മണ്ഡലം ചെയർമാൻ ബേബി തൊണ്ടാംകുഴി അദ്ധ്യക്ഷത വഹിച്ച നേതൃ യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ ഇ.ജെ അഗസ്തി, അഡ്വ. ടി ജോസഫ്, ജാൻസ് കുന്നപ്പള്ളി, സുനു ജോർജ്, എം.എൻ ദിവാകരൻ നായർ, മാഞ്ഞൂർ മോഹൻ കുമാർ, സ്റ്റീഫൻ പാറാവേലി, തോമസ് കണ്ണന്തറ, കെ.പി ജോസഫ്, ജോസ് വഞ്ചിപ്പുര, പി.കെ സുരേന്ദ്രൻ, ബെന്നി ഉഴവൂർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments