കേരള ജനപക്ഷം സെക്കുലർ പൂഞ്ഞാർ മണ്ഡലം സമ്മേളനവും പൊതുയോഗവും നാളെ മുണ്ടക്കയത്ത് വെച്ച് നടക്കും. വൈകിട്ട് നാല് മണിക്ക് മുണ്ടക്കയം YMCA ഓഡിറ്റോറിത്തിനു മുമ്പിലെത്തുന്ന കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജിനെ മുണ്ടക്കയം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.
അവിടം മുതൽ ടൗൺ വരെ ഉള്ള പ്രദേശങ്ങളിൽ സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കും. മുണ്ടക്കയം സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും തുടർന്ന് പ്രൈവറ്റ് ബസ് സ്റ്റാൻ്റ് അംഗണത്തിൽ വെച്ച് നടക്കുന്ന പൊതു സമ്മേളനത്തിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ടും ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ വിശദീകരിച്ചുകൊണ്ട് പി സി ജോർജ്ജ് സംസാരിക്കും.
കെ.എഫ് കുര്യൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എസ് ഭാസ്കരപിള്ള, അഡ്വ ഷോൺ ജോർജ്ജ്, പ്രൊഫ. ജോസഫ് റ്റി ജോസ്, ജോർജ്ജ് വടക്കൻ, അപ്പച്ചൻ പുല്ലാട്ട്, ജോജൊ പാമ്പാടത്ത്, സെബാസ്റ്റ്യൻ കുറ്റിയാനി, കെ.കെ സുകുമാരൻ, ജി ഗോപകുമാർ, ജോഷി മുട്ടത്ത്, ബേബിച്ചൻ മുക്കൂട്ടുതറ, റെജി ചാക്കൊ, ജോജി കല്ലേക്കുളം, സണ്ണി കദളിക്കാട്ടിൽ, ജോർജ്ജ് മണിക്കൊമ്പിൽ, ശ്രീജേഷ് കോരുത്തോട്, ജിജി ചേന്നാട്, സജി കുര്യക്കാട്ടിൽ, ജിജോ പതിയിൽ, ജോജിയൊ ജോസഫ്, റിച്ചാർഡ് കിഴവഞ്ചി, ബീനാമ്മ ഫ്രാൻസിസ്, ആനിയമ്മ സണ്ണി, എന്നിവർ പ്രസംഗിക്കും.
0 Comments