പൂഞ്ഞാര്‍ മങ്കുഴി ക്ഷേത്രത്തില്‍ പാദുകസമര്‍പ്പണം ഞായറാഴ്ചപുനരുദ്ധാരണം നടക്കുന്ന പൂഞ്ഞാര്‍ മങ്കുഴി അകല്‍പ്പാന്ത പ്രശോഭിനി ക്ഷേത്രത്തില്‍ ചുറ്റമ്പല പാദുക സമര്‍പ്പണം ഞായറാഴ്ച നടക്കും. 1927-ല്‍ ശ്രീനാരായണ ഗുരുവിനാല്‍ പ്രതിഷ്ടാ കര്‍മം നടത്തിയിട്ടുള്ള ക്ഷേത്രം അഷ്മംഗല ദേവപ്രശ്‌ന വിധി പ്രകാരമാണ് പുനരുദ്ധരിക്കുന്നത്. 

ശ്രീ സുബ്രഹ്മണ്യനും ശ്രീമഹാദേവനും തുല്യപ്രധാന്യമുള്ള 2 ശ്രീകോവിലുകളെയും 2 നമസ്‌കാര മണ്ഡപങ്ങളും പണി പൂര്‍ത്തിയായി കഴിഞ്ഞു. ചുറ്റമ്പല നിര്‍മാണമാണ് അടുത്തഘട്ടം. ഇതിന്റെ ഭാഗമായുള്ള പാദുകസമര്‍പ്പണം ഞായറാഴ്ച രാവിലെ പത്തരയ്ക്കും 11.30നും ഇടയില്‍ നടക്കും. ബ്രഹ്മശ്രീ പൂഞ്ഞാര്‍ ബാബു നാരായണന്‍ നമ്പൂതിരിയുടെയും ശില്‍പി സദാശിവന്‍ ആചാരി എന്നിവരുടെ സാന്നിധ്യത്തില്‍ ശബരിമല തന്ത്രി താഴ്മണ്‍ മഠം കണ്ഠരര് രാജീവരര് ആണ് പാദുകസമര്‍പ്പണം നിര്‍വഹിക്കുക. 

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം എസ്എന്‍ഡിപി യൂണിയന്‍ മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ എംബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ശബരിമല തന്ത്രി താഴ്മണ്‍ മഠം കണ്ഠരര് രാജീവരര് ക്ഷേത്രനിര്‍മാണ ഫണ്ട് ഏറ്റുവാങ്ങും. എംപി സെന്‍, എംആര്‍ ഉല്ലാസ്, വി.എസ് ബിനു, വി ഹരിദാസ് തുടങ്ങിയവര്‍ സംബന്ധിക്കും.