രണ്ടില ചിഹ്നം ജോസ് കെ മാണിയ്ക്ക് തന്നെ

പി.ജെ ജോസഫിന് സുപ്രീംകോടതിയിലും തിരിച്ചടി. ചിഹ്നം ജോസിന് നല്‍കിയ ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി ജോസ് വിഭാഗത്തിന് അനുകൂലമായി. ഹൈക്കോടതി വിധി ശരിയാണെന്നും ഇതില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിയേറും. പി.ജെ ജോസഫിന് വലിയ തിരിച്ചടിയാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്.