Latest News
Loading...

വർഗീയതയ്ക്ക് എതിരെ പോരാടാൻ എൽ ഡി എഫിനെ സാധിക്കു - സുഭക്ഷിണി അലി


ഇരാറ്റുപേട്ട: കേരളത്തിന്‌ വേണ്ടി പോരാടാൻ വർഗീയതയ്ക്കെതിരെ പോരാടാൻ എൽ ഡി എഫിനെ സാധിക്കവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സുഭക്ഷിണി അലി. പൂഞ്ഞാർ നിയോജക മണ്ഡലത്തിലേ എൽ ഡി എഫ് സ്ഥാനാർഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെ വിജയിപ്പിക്കണമെന് ആവിശ്യപ്പെട്ട് ഈരാറ്റുപേട്ടയിൽ നടത്തിയ പൊതുയോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുഭാക്ഷിണി അലി. 

മോദി സർക്കാർ പാചക വാതകത്തിന്റെ വില ദിനം പ്രതി വർധിപ്പിക്കുകയാണ് വീട്ടമ്മമാർ അവരുടെ അടുകളയുടെ സാമ്പത്തിക നില തന്നെ തകർക്കുന്നു എന്നാൽ എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വന്നാൽ 2000 രൂപയുടെ വീട്ടമ്മ പെൻഷനിലൂടെ  സാമ്പത്തിക നിലയെ തിരിച്ചു പിടിക്കാൻ സാധിക്കും. കേന്ദ്ര സർക്കാർ അവരുടെ കേന്ദ്ര ഏജൻസികളെ കൊണ്ട് എത്ര തകർക്കാൻ ശ്രമിച്ചാലും കേരളത്തിന്റെ സാധാരണകാരന്റെ ജനക്ഷേമ സർക്കാരിനെ തകർക്കാൻ സാധിക്കില്ലായെന്നും അവർ പറഞ്ഞു.

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കൃഷ്ണ കുമാരി രാജശേഖരൻ,സംസ്ഥാന കമ്മിറ്റി അംഗം രമ മോഹൻ, എൽ ഡി എഫ് ജില്ലാ കൺവീനർ പ്ര. എം റ്റി ജോസഫ്,മണ്ഡലം കൺവീനർ അഡ്വ.പി ഷാനവാസ്‌,സിപിഐഎം ജില്ലാ കമ്മിറ്റി അങ്ങനെ ജോയ് ജോർജ്,കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ്,രമേഷ് ബി വെട്ടിമറ്റം,പത്തനംതിട്ട ജില്ലാ കമിറ്റി അംഗം ആർ ഗോവിദ്,കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ്ങ് കമ്മറ്റി അംഗം ജോർജ്ജ്കുട്ടി അഗസ്തി, തോമസുകുട്ടി എം കെ, ജോസഫ് ജോർജ് ,സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.വി കെ സന്തോഷ്‌കുമർ, ജില്ലാ കമ്മിറ്റി അംഗം എം റ്റി പ്രമോദ്, ,എന്നിവർ യോഗത്തിൽ സംസാരിച്ചു.

യോഗത്തിന് കേരള കോൺഗ്രസ്‌ എം മണ്ഡലം പ്രസിഡന്റ്‌ അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷതയും,സിപിഐ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ സ്വാഗതവും സിപിഐഎം ഏരിയ കമിറ്റി അങ്ങനെ എം എച് ഷനീർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments