Latest News
Loading...

എൽഡിഎഫ് അനുകൂല സാഹചര്യത്തെ തകർക്കാനുള്ള ശ്രമം വിലപ്പോവില്ല


പാലാനഗരസഭാ കൗൺസിലിൽ സിപിഐ എം, കേരള കോൺഗ്രസ് എം പ്രതിനിധികൾ തമ്മിലുണ്ടായ പ്രശ്നംല തെരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിക്കില്ലന്നും പാലാ നിയോജകമണ്ഡലത്തിലെ എൽഡിഎഫ്പ സ്ഥാനാർഥി ജോസ് കെ വിജയം സുനിശ്ചിതമാണെന്നും പാർടി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഇതിനു വിരുദ്ധമായി നിർഭാഗ്യകരമായ സംഭവത്തെ സിപിഐ എം﹣- കേരള കോൺഗ്രസ്യ എം പ്രശ്നമായി മാറ്റാനാണ് യുഡിഎഫ് ശ്രമം. എൽഡിഎഫ്മ ചരിത്ര വിജയം നേടാൻ അനുകൂല സാഹചര്യത്തെ തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾ വിലപ്പോവില്ലന്നും നേതാക്കൾ പറഞ്ഞു.സിപിഐ എമ്മും കേരള കോൺഗ്രസ് എമ്മും തമ്മിൽ യാതൊരു അഭിപ്രായ വെത്യസാവുമില്ല. പാലായിൽ എൽഡിഎഫ് വിജയത്തിനായി ഇരുപാർടികളും മുന്നണിയും ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചുവരുന്നത്.



 രണ്ട് വ്യക്തികൾ തമ്മിലുള്ള അഭിപ്രായ വെത്യാസം ഒരുതരത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ല. നഗരസഭയിലെ എൽഡിഎഫ് പാർലമെന്ററി പാർടി യോഗശേഷം പ്രശ്നം സൃഷ്ടിച്ച അംഗങ്ങൾ ഉൾപ്പെടെ മുന്നണിയുടെ മുഴുവൻ കൗൺസിലർമാരുടെയും സാന്നിധ്യത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്ം, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് കെ ജെ ഫിലിപ്പ് കുഴികുളം എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 എൽഡിഎഫ് ഭരിക്കുന്ന പാലാ നഗരസയിൽ മുന്നണിയിൽ യാതൊരു അഭിപ്രായ വെത്യാസങ്ങളും കൂടാതെ ഒറ്റക്കെട്ടായാണ്ന പ്രവർത്തിക്കുന്നത്.  എല്ലാ കൗൺസിൽ യോഗങ്ങൾക്കും മുൻപേ എൽഡിഎഫ് പാർലമെന്ററി പാർടി യോഗം ചേർന്ന് അജണ്ടയിയെ വിഷയങ്ങളിൽ പൊതുനിലപാട് രൂപീകരിച്ചാണ്ന കൗൺസിലിൽ തീരുമാനം എടുക്കുന്നത്. ജനാധിപത്യത്തിൽ ചില വിഷയങ്ങളിൽ അംഗങ്ങൾക്ക്ം അഭിപ്രായ വെത്യാസം ഉണ്ടാകുന്നത്പ സ്വാഭാവികമാണ്.

  ബുധനാഴ്ച ചേർന്ന കൗൺസിലിൽ അജണ്ടയിൽ ഇല്ലാത്ത വിഷയത്തിലാണ് സിപിഐ എം കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് അംഗം ബൈജു കൊല്ലംപറമ്പിലും തമ്മിൽ ഉണ്ടായ വാക്കുതർക്കവും കയ്യേറ്റവും ഉണ്ടായത് . തികച്ചും വ്യക്തിപരമയ അഭിപ്രായ വെത്യാസങ്ങളെ തുടർന്നുള്ള ഇരുവരുടെയും വൈകാരിക പ്രകടനമായാണ് പാർലമെന്റി പാർടി യോഗം വിലയിരുത്തിയത്. ഇക്കാര്യം ഇരുവരും യോഗത്തിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് രണ്ട് അംഗങ്ങളെയും താക്കീത് ചെയ്ത പാർടി നേതൃത്വങ്ങൾ മേലിൽ സമാനനടപടി ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

 ഇരുപാർടികളുടെയും ഭാരവാഹികളായ പി എം ജോസഫ്, എ എസ് ജയപ്രകാശ്, ബൈജു പാലൂപ്പടവിൽ, ആന്റോ ജോസ് പടിഞ്ഞാറെക്കര, കെ കെ ഗിരീഷ്പ, ജോസുകുട്ടി പൂവേലി, ബിനു പുളക്കക്കണ്ടം, ബൈജു കൊല്ലംപറമ്പിൽ എന്നിവരും മറ്റ്ക കൗൺസിലർമാരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments