ജോര്‍ജ്ജിന് കെട്ടിവച്ച പണം കിട്ടില്ലെന്ന് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

വളരെ ആത്മവിശ്വാസത്തോടയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ജനം ആഗ്രഹിക്കുന്നു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ വളരേയേറെ വികസന അപര്യാപ്തത നിലവിലുണ്ട്.

 സംസ്ഥാനമൊട്ടാകെ വളരെയേറെ വികസനം നടന്നെങ്കിലും പൂഞ്ഞാറില്‍ അതിന്റെ പ്രതിഫലനമുണ്ടായിട്ടില്ല. അത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ആ വികസന മുരടിപ്പിന് എതിരായ ജനവികാരവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കുളത്തുങ്കന്‍ പറഞ്ഞു. പി.സി ജോര്‍ജ്ജിന് വലിയ നേട്ടമുണ്ടായ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ച് എംഎല്‍എ ആയാല്‍ വികസനരംഗത്ത് എത്രമാത്രം തിരിച്ചടിയാകുമെന്നതിന് ഉദാഹരമാണിത്. ആരോടും ബാധ്യതയില്ലാതെയും ഒരു മുന്നണിയുടെയും ചട്ടക്കൂടിനകത്തല്ലാതെ ജനപ്രതിനിധി ഉണ്ടാകാവുമ്പോഴുള്ള ദുരന്തം ജനം മനസിലാക്കി. 

അത് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അദ്ദേഹത്തിന് ഈ തെരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ്‌പോലും ലഭിക്കില്ലെന്നാണ് കരുതുന്നതെന്നും കുളത്തുങ്കന്‍ പറഞ്ഞു.