കോവിഡ് കാലത്ത് ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ്

പിഴക് ഒരുമ സ്വശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് തരിശു കടന്ന സ്ഥലത്ത് കോവിഡ് കാലത്ത് ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് കപ്പ പറിച്ചു കൊണ്ട് ജോസ് കെ മാണി നിർവ്വഹിച്ചു. പതിനഞ്ചു പേരാണ് സംഘത്തിലുള്ളത്.

 കപ്പ , വാഴ , മീൻ വളർത്തൽ എന്നിവയുടെ കൃഷി ഒരേ സമയം സംഘത്തിന്റെ കീഴിൽ കോവിഡ്ക്കാലത്താണ് ആരംഭിച്ചത്. കൊല്ലപ്പള്ളി കൃഷി ഓഫീസിലും കടനാട് പഞ്ചായത്തിലും സുഭിക്ഷ കേരളം പദ്ധിതിയുടെ കീഴിൽ രജിസ്റ്റർ ചെയ്താണ് സംഘം പ്രവർത്തനം ആരംഭിച്ചത്. ജില്ല പഞ്ചായത്തഗം രാജേഷ് വാളിപ്ലാക്കൽ രഘുനാഥ് ബംഗ്ലാംകുന്നേൽ , ജെറി തുമ്പമറ്റം ബേബി കുറുവത്താഴത്ത് , ഷാജൻ കെ.ജി . ഷിലു കൊടൂർ , ജിജി തമ്പി എന്നിവർ വിളവെടുപ്പ് ഉത്സവത്തിൽ പങ്കെടുത്തു