പരീക്ഷകൾ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്തണം. കെ പി എസ് എച്ച് എ

 എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി മോഡൽ പരീക്ഷകളും കഴിയുന്ന സാഹചര്യത്തിൽ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകൾ നടത്തണമെന്ന് കേരള പ്രൈവറ്റ് സെക്കന്ററി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു പരീക്ഷയെ അഭിമുഖീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷത്തീയതികൾ മാറ്റുന്നത് കടുത്ത മാനസിക സമ്മർദത്തിന് കാരണമാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. 

കെ പി എസ് എച് എ ജില്ലാ പ്രസിഡന്റ്‌ തോമസ് ജേക്കബ് അധ്യക്ഷത വഹിച്ച യോഗം സെൻഡ്രൽ സോൺ പ്രസിഡന്റ്‌ ആർ നന്ദകുമാർ ഉത്ഘാടനം ചെയ്തു. ജോ സെബാസ്റ്റ്യൻ, സാബു മാത്യു, ബീന മേരി എന്നിവർ പ്രസംഗിച്ചു