Latest News
Loading...

മുതിർന്ന പൗരന്മാർക്ക്പതിനായിരം രൂപ പെൻഷൻഅനിവാര്യം: മാണി സി കാപ്പൻ


പാലാ: കേരളത്തിൽ മുതിർന്ന പൗരന്മാർക്കു പതിനായിരം രൂപ പ്രതിമാസ പെൻഷൻ നൽകേണ്ടതാണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് കേരള സംസ്ഥാന പ്രസിഡൻ്റ് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. 

കേരളത്തിലെ ജീവിത നിലവാരത്തിൽ പ്രായമായവർക്കു ഭാരിച്ച തുകകൾ ചിലവൊഴിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നിലവിലുള്ള ക്ഷേമ പെൻഷനുകൾ ഏകീകരിച്ച് 60 വയസു കഴിഞ്ഞ എല്ലാ പൗരന്മാർക്കും പ്രതിമാസം പതിനായിരം രൂപ എങ്കിലും ലഭിക്കുന്ന രീതിയിലുള്ള പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ടെന്നും മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു. 

60 കഴിഞ്ഞ കന്യാസ്ത്രീകളടക്കമുള്ള സന്യസ്തരെയും ഈ പട്ടികയിൽ ഉൾപ്പെടുത്തണം. ഇക്കാര്യങ്ങൾ തിരഞ്ഞെടുടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ വേണ്ട നടപടി സ്വീകരിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

Post a Comment

0 Comments