Latest News
Loading...

മാണി സി കാപ്പൻ്റെ ജനസമക്ഷം വികസന സൗഹൃദസദസ്സിന് തുടക്കം


കൊഴുവനാൽ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കു കൊഴുവനാലിൽ പ്രൗഢഗംഭീര തുടക്കം. പാലായുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള ജനസമക്ഷം വികസന സൗഹൃദസദസ്സ് നടത്തിയാണ് പരിപാടിക്കു തുടക്കം കുറിച്ചത്.

മുതിർന്ന കേരളാ കോൺഗ്രസ് നേതാവായിരുന്ന പോത്തൻ ജോസഫ് നെടുംമ്പുറത്തിൻ്റെ മകൻ ടിംസ് ജോസഫിൻ്റെ വസതിയിലായിരുന്നു ആദ്യ സദസ്സ്. പാലായുടെ വികസനം ഗ്രാമങ്ങളിലേക്ക് കൂടി എത്തിക്കണമെന്ന ആവശ്യമായിരുന്നു സദസ്സിനെത്തിയവർ പങ്കുവച്ചത്. കൊഴുവനാലിൻ്റെ ആവശ്യങ്ങളും ആവലാതികളും മാണി സി കാപ്പൻ്റെ മുന്നിൽ നാട്ടുകാർ ഉന്നയിച്ചു. പാലായെ തൻ്റെ ഹൃദയത്തോടു ചേർത്തുനിർത്തി കൊഴുവനാലിനായി കരുതൽ നൽകുമെന്ന് മാണി സി കാപ്പൻ ഉറപ്പു നൽകി.



സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നും വൻ ജനപങ്കാളിത്തംകൊണ്ട് ആദ്യ വികസന സൗഹൃദസദസ്സ് ശ്രദ്ധേയമായി.

മേവിട ആക്കിമാട്ടേൽ ബോബൻ, തോടനാൽ പറത്താനത്ത് ജോഷി, കൊഴുവനാൽ തെക്കേമുറി ഷാജു എന്നിവരുടെ വസതികളിലും സൗഹൃദസദസ് സംഘടിപ്പിച്ചു.

വിവിധ യോഗങ്ങളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ജോസി ജോസഫ്, ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, മൈക്കിൾ കാവുകാട്ട്, തങ്കച്ചൻ മണ്ണൂച്ചേരിൽ, ജോർജ്കുട്ടി ചൂരയ്ക്കൽ, ആലീസ് ജോയി മറ്റം, മെർളി ജെയിംസ് കോയിപ്രായിൽ, ജിമ്മി ജോസഫ് താഴത്ത്, ടിംസ് പോത്തൻ നെടുമ്പുറം എന്നിവർ പ്രസംഗിച്ചു. ടി സി ശ്രീകുമാർ തെക്കേടത്ത്, ഷാജി ഗണപതിപ്ലാക്കൽ, സജി തകിടിപ്പുറം, അജിത്കുമാർ വാക്കപ്പുലം, പി സി ജോർജ് പുളിയ്ക്കൽ, ബേബി പരിത്തിരിക്കൽ, പി ജി ജഗനിവാസ് പിടിയ്ക്കാപ്പറമ്പിൽ, സിബി പുറ്റനാനിയ്ക്കൽ, തോമസുകുട്ടി മേക്കാട്ട് കുന്നേൽ, റോജി ഇരുപ്പക്കാട്ട്, ആൻ്റണി വട്ടക്കുന്നേൽ, ജോഷി പുളിയ്ക്കൽ, മണിക്കുട്ടൻ മനക്കുന്നേൽ, സണ്ണി നായിപ്പുരയിടം തുടങ്ങിയവർ വിവിധ സൗഹൃദസദസുകൾക്ക് നേതൃത്വം നൽകി.

നാളെ കരൂർ പഞ്ചായത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിക്കും. നെച്ചിപ്പുഴൂർ ചക്ര ഓഡിറ്റോറിയം (വൈകിട്ടു 4: 30), കരൂർ ബേബിച്ചൻ കാപ്പിലിൻ്റെ വസതി (5 മണി), വള്ളിച്ചിറ എൻ എസ് എസ് കരയോഗമന്ദിരം (5.30) കരൂർ ജോയി മണ്ണഞ്ചേരിയുടെ വസതി (6 മണി), കുടക്കച്ചിറ ബെന്നി നാടുകാണിയുടെ വസതി (6: 30) എന്നിവിടങ്ങളിൽ സൗഹൃദ സദസ്സുകൾ നടക്കും.
.

Post a Comment

0 Comments