Latest News
Loading...

മാണി സി കാപ്പൻ്റെ പ്രചാരണം മുന്നേറുന്നു

 പാലായുടെ ജനമനസുകൾ കീഴടക്കിയ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം വർദ്ധിച്ച ആവേശത്തോടെ തുടരുന്നു.

ഇന്നലെ കടനാട് പഞ്ചായത്തിൽ ഭവന സന്ദർശന പരിപാടികൾ നടത്തി. ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളും സന്ദർശിച്ചു വോട്ടു തേടി. യു ഡി എഫ് നേതാക്കളും ജനപ്രതിനിധികളും മാണി സി കാപ്പനൊപ്പം ഭവന സന്ദർശന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. എല്ലായിടത്തും മാണി സി കാപ്പന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ഇത് യു ഡി എഫിനു ആത്മവിശ്വാസം പകർന്നു കഴിഞ്ഞു.

കഴിഞ്ഞ 16 മാസം കൊണ്ട് കടനാട്ടിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടാണ് വോട്ടു തേടുന്നത്. കൊല്ലപ്പള്ളി തോട് ചെളിനീക്കി തോടിൻ്റെ ആസ്തിയിൽ നവീകരിച്ചതു മാണി സി കാപ്പൻ മുൻകൈയ്യെടുത്തായിരുന്നു. മഴക്കാലത്ത് ആദ്യം വെള്ളം കയറുന്ന കൊല്ലപ്പള്ളി ടൗണിൽ നവീകരണത്തെത്തുടർന്നു കഴിഞ്ഞ വർഷം വെള്ളം കയറാതിരുന്ന കാര്യം യു ഡി എഫ് ചൂണ്ടിക്കാട്ടുന്നുണ്ട്.



ഭവന സന്ദർശനത്തിനൊപ്പം മാണി സി കാപ്പൻ്റെ ജനസമക്ഷം വികസന സൗഹൃദ സദസ്സുകളും പുരോഗമിക്കുകയാണ്. ഇതിനോടകം എഴുപതോളം സൗഹൃദസദസ്സുകൾ പാലാ മണ്ഡലത്തിൽ പൂർത്തീകരിച്ചു കഴിഞ്ഞു. ഇവിടെ നിന്നും ലഭിച്ച വികസന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് പാലായുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

യു ഡി എഫിൻ്റെ പഞ്ചായത്തു - മുനിസിപ്പൽ തല കമ്മിറ്റികളും ബൂത്തുകമ്മിറ്റികളും ഒന്നാം ഘട്ടം ചേർന്ന് പ്രചാരണ പരിപാടികൾക്ക് രൂപം നൽകി. 15 നടക്കുന്ന നിയോജക മണ്ഡലം കൺവൻഷനുശേഷം പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് യു ഡി എഫ് തീരുമാനം.


Post a Comment

0 Comments