Latest News
Loading...

വികസന-സൗഹൃദ സദസ്സുകളുമായി മാണി സി കാപ്പൻ



പാലാ: നിയോജക മണ്ഡലത്തിൽ ജനസമക്ഷം വികസന സൗഹൃദസദസുമായി മാണി സി കാപ്പൻ എം എൽ എൽ എ. പാലാമണ്ഡലത്തിൽ വരുന്ന അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട വികസന പദ്ധതികകൾക്കു മാർഗ്ഗരേഖ തയ്യാറാക്കുന്നതിനുവേണ്ടിയാണ് മാണി സി കാപ്പൻ ജനസമക്ഷം - ദർശൻ 2025 വികസന - സൗഹൃദസദസ് സംഘടിപ്പിക്കുന്നത്.  ബുധൻ മുതൽ 16 വരെ പാലാ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും ആയി  100 വികസന സൗഹൃദസദസ്സുകൾ സംഘടിപ്പിക്കും. 

വികസനം നഗര കേന്ദ്രീകൃതമാകാതെ മണ്ഡലത്തിലെല്ലായിടത്തും എത്തിക്കുക എന്ന ലക്ഷൃം മുൻനിർത്തിയാണ് ചടങ്ങ് നടത്തുന്നത്.  വികസന - സൗഹൃദ സദസ്സിൽ പങ്കെടുക്കുന്ന ആളുകൾ നൽകുന്ന നിർദ്ദേശങ്ങൾ ഏകോപിപ്പിച്ചു പാലാ നിയോജകമണ്ഡലത്തിൻ്റെ  സമഗ്ര വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കാനും വികസന സൗഹൃദസദസ്സ് ലക്ഷ്യമിടുന്നു. 

പാലായിൽ പൊതുജന സഹകരണത്തോടെ ജനങ്ങളാവശ്യപ്പെടുന്ന വികസന കാഴ്ചപ്പാടുകൾക്കു മുൻതൂക്കം നൽകും. സൗഹൃദസദസ്സുകൾ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. എല്ലാ മേഖലകളിൽ നിന്നും ഉള്ള നിർദ്ദേശങ്ങൾ സ്വീകരിക്കും.  

ഇതിൻ്റെ ഉദ്ഘാടനം കൊഴുവനാൽ പഞ്ചായത്തിലെ റ്റിംസ് ജോസഫ് നെടുംമ്പുറത്തിൻ്റെ വസതിയിൽ 3 ന് വൈകിട്ട് നാലിന് നടക്കും. കൊഴുവനാൽ പഞ്ചായത്തിലെ 1, 2, 13 വാർഡുകളിലെ ആളുകളെ പങ്കെടുപ്പിച്ചാണ് വികസന സൗഹൃദസദസ് നടത്തുന്നത്. തുടർന്ന് 5 ന് മേവിട ആക്കിമാട്ടേൽ ബോബൻ, 6 ന് തോടനാൽ പറത്താനത്ത് ജോഷി, 7 ന് കൊഴുവനാൽ തെക്കേമുറി ഷാജു എന്നിവരുടെ വസതികളിലും പരിപാടി നടത്തും.

Post a Comment

0 Comments