Latest News
Loading...

പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷം ലഭിക്കും. മാണി സി കാപ്പൻ

പാലാ നിയോജക മണ്ഡലത്തിലെ പ്രകടനപത്രിക, ജനങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷം പുറത്തിറക്കുമെന്ന് മാണി സി കാപ്പൻ MLA പറഞ്ഞു. പതിനായിരം വോട്ടിൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമെന്നും കാപ്പൻ പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ കരുത്തിലാണ് മാണി സി കാപ്പൻ വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പ്രചരണത്തിൻ്റെ ആദ്യ ഘട്ടമായി ഒന്ന് മുതൽ മൂന്ന് വരെ വാർഡുകളെ ഉൾപെടുത്തി നടന്ന് വരുന്ന കുടുബ സദസ്സുകൾ അവസാന ഘട്ടത്തിലായതായി മാണി സി കാപ്പൻ MLA വ്യക്തമാക്കി.



കുടുബസദസ്സുകളിൽ നിന്ന് ലഭിക്കുന്ന വികസന നിർദ്ദേശങ്ങൾ 18, 19 തീയതികളിൽ ചർച്ച ചെയ്ത് പാല നിയോജക മണ്ഡലത്തിൻ്റെ പ്രകടനപത്രിക തയ്യാറാക്കും. വോട്ടർമാരിൽ നിന്ന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നതെന്നും മാണി സി കാപ്പൻ MLA പറഞ്ഞു.

 പതിനായിരം വോട്ടിൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കാ പ്പൻ വ്യക്തമാക്കി.

Post a Comment

0 Comments