Latest News
Loading...

സമാധാനവും സൗഹാര്‍ദ്ദവും വികസനവുമാണ് പൂഞ്ഞാറിനാവശ്യമെന്ന് അഡ്വ. ടോമി കല്ലാനി



ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളിയില്‍ രാവിലെ 6.45ന്റെ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമാണ് അഡ്വ. ടോമി കല്ലാനി ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ സ്വീകരണ സ്ഥലമായ തേവരുപാറയിലേക്ക് തിരിച്ചത്. ഏഴുമണിയോടെ തന്നെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ തേവരു പാറ ഒരുങ്ങിയിരുന്നു. എട്ടുമണിയോടെ സ്ഥാനാര്‍ത്ഥിയെത്തി. കാറില്‍ വന്നിറങ്ങിയ സ്ഥാനാര്‍ത്ഥിയെ എതിരേറ്റത് അഞ്ഞൂറിലേറെ പ്രവര്‍ത്തകര്‍. ആദ്യം തന്നെ ജംഗ്ഷനിലെ കടകളിലേക്ക് സ്ഥാനാര്‍ത്ഥി ഓടിക്കയറി. ചുരുങ്ങിയ വാക്കുകളില്‍ സൗഹൃദം പുതുക്കി വോട്ടഭ്യര്‍ത്ഥിച്ച തിരികെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലേക്ക്. ഉദ്ഘാടന സമ്മേളനം അവിടെ പൊടിപൊടിക്കുന്നു. യുഡിഎഫ് ജില്ലാ കണ്‍വീനല്‍ ജോസ് സെബാസ്റ്റിയന്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് വാചാലനായി.

ഇത്തവണ പൂഞ്ഞാര്‍ മാറുമെന്ന് ഉറപ്പിച്ചാണ് യുഡിഎഫ് മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കയ്യടി. പിന്നെത്തെ ഊഴം സ്ഥാനാര്‍ത്ഥിക്ക്. 40 വര്‍ഷം പൂഞ്ഞാറിനെ പ്രതിനിധീകരിച്ച ജനപ്രതിനിധി സമ്മാനിച്ചത് അസഭ്യ വര്‍ഷവും ചീത്തവിളിയും മാത്രമെന്ന് ടോമി കല്ലാനി പറഞ്ഞപ്പോള്‍ കൂടിനിന്നവരും അതു ശരിവച്ചു. വോട്ടിന് എന്തും വിളിച്ച് പറയുന്ന ജനപ്രതിനിധിയെയല്ല നാടിന്നാവശ്യം. മറിച്ച് സൗഹാര്‍ദം തീര്‍ക്കുന്നവരെയാണ് ആവശ്യമെന്ന് അഡ്വ.ടോമി കല്ലാനി പറഞ്ഞു. സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താന്‍ നാം ഒറ്റക്കെട്ടായി പോരാടണം. നാടിന്റെ വികസനം ഉറപ്പ് വരുത്തണം. നാടിന്റെ ക്ഷേമം ഉറപ്പുവരുത്താന്‍ ഐക്യജനാധിപത്യ മുന്നണി അധികാരത്തില്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറില്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് കുടിവെള്ള പ്രശ്‌നം. നാല് പതിറ്റാണ്ടു എംഎല്‍എയായിരുന്നയാള്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹാരിച്ചില്ല. എന്നിട്ടാണ് വീണ്ടും മത്സരത്തിനിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ വികസനമുണ്ടാക്കുന്നതിന് പകരം വര്‍ഗീയതയുണ്ടാക്കനാണ് ശ്രമം. അതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തേവരുപാറയില്‍ നിന്നും കാരയ്ക്കാട്ടേക്ക് തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി കയറിയോടെ അകമ്പടിയായത് ബൈക്കിലും കാറിലുമായി അഞ്ഞൂറിലേറെ പേര്‍. സ്ഥാനാര്‍ത്ഥി നടയ്ക്കല്‍ ഹുദാ നഗറിലെത്തിയപ്പോള്‍ ആയിരങ്ങള്‍ ഒപ്പം ചേര്‍ന്നു. നടയ്ക്കല്‍ ജംഗ്ഷനിലും എംഇഎസ് ജംഗ്ഷനിലും ആവേശകരമായ സ്വീകരണം.


അരുവിത്തുറ കോളേജ് ജംഗ്ഷനിലെത്തിയപ്പോള്‍ കോളേജ് പഠനത്തിന്റെ ഓര്‍മ്മകള്‍ സ്ഥാനാര്‍ത്ഥിയിലുയര്‍ന്നു. കോളേജ് കെട്ടിടത്തിന്റെ രൂപം മാറിയെങ്കിലും ആ മധുര സ്മരണകള്‍ അയവിറക്കിയ അദ്ദേഹം സഹപ്രവര്‍ത്തകരോട് അന്നത്തെ ദിനങ്ങള്‍ ഓര്‍മ്മിച്ച് അനുഭവങ്ങള്‍ പങ്കിട്ടു. തുടര്‍ന്ന് ടൗണ്‍ ചുറ്റി വാഴമറ്റം കോളനിയിലും സന്ദര്‍ശിച്ച് ചേന്നാട് കവലയിലെത്തി. നിശ്ചയിച്ചയില്‍ നിന്നും ഏറെ വൈകി സമാപന സ്ഥലമായ മുട്ടം കവലയിലെത്തുമ്പോള്‍ പ്രവര്‍ത്തകകരില്‍ ആവേശം അലതല്ലി. വാദ്യമേളങ്ങളും അനൗണ്‍സ്‌മെന്റ് വാഹനങ്ങളും അകമ്പടി വാഹനങ്ങളുമൊക്കെയായി ആയിരങ്ങള്‍ ഒന്നിച്ചു വിളിച്ചു പറഞ്ഞു. പൂഞ്ഞാറിന് ടി കെ ( ടോമി കല്ലാനി) ഒകെയാണെന്ന്.

Content by election committee

Post a Comment

0 Comments